കാ​ർ​ഷി​ക ബി​ല്ലും നെ​ൽ​ക്ക​തി​രും ക​ത്തി​ച്ച് പ്ര​തി​ഷേ​ധം
Monday, September 28, 2020 11:45 PM IST
വെ​ഞ്ഞാ​റ​മൂ​ട്: കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​സാ​ക്കി​യ കാ​ർ​ഷി​ക ബി​ല്ലും നെ​ൽ​ക്ക​തി​രും ക​ത്തി​ച്ച് ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധം. ക​ർ​ഷ​ക​ദ്രോ​ഹ ബി​ല്ലു​ക​ൾ പി​ൻ വ​ലി​ക്കു​ക എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി കേ​ര​ള ക​ർ​ഷ​ക​സം​ഘം സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ച്ച പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് കി​ളി​മാ​നൂ​ർ ഏ​രി​യാ​യി​ലെ നാ​വാ​യി​ക്കു​ളം കി​ഴ​ക്കും​പു​റം പാ​ട​ശേ​ഖ​ര​ത്ത് ക​ർ​ഷ​ക​സം​ഘം കി​ളി​മാ​നൂ​ർ ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.

കേ​ര​ള ക​ർ​ഷ​ക​സം​ഘം സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി.​എ​സ്. പ​ത്മ​കു​മാ​ർ പ്ര​തി​ഷേ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​സ്. ജ​യ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി. ​വി​ജ​യ​കു​മാ​ർ, എ​ൻ. ര​വീ​ന്ദ്ര​ൻ ഉ​ണ്ണി​ത്താ​ൻ, ഡോ. ​കെ. വി​ജ​യ​ൻ, എ​സ്. ഹ​രി​ഹ​ര​ൻ പി​ള്ള, പോ​ങ്ങ​നാ​ട് കെ. ​വി​ജ​യ​ൻ, എം.​എ​സ്. ബി​ജു​മോ​ൾ, വ​ൽ​സ​ല​ൻ നാ​യ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പാ​ലോ​ട്: യൂ​ത്ത്‌​ലീ​ഗ് വാ​മ​ന​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രി​ങ്ങ​മ്മ​ല​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കോ​ലം കൃ​ഷി​യി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച് പ്ര​തി​ഷേ​ധി​ച്ചു.​നി​യോ​ജ​ക മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് നാ​ദി​ർ​ഷ ഞാ​റ​നീ​ലീ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധം മു​സ്‌​ലിം ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ​ട​വം ഖാ​ലി​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​നാ​ട് ജ​യ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.