നാ​വാ​യി​ക്കു​ള​ത്ത് ക​ര​ടി​യി​റ​ങ്ങി
Monday, September 28, 2020 11:45 PM IST
ആ​റ്റി​ങ്ങ​ൽ : നാ​വാ​യി​ക്കു​ള​ത്ത് ക​ര​ടി​യി​റ​ങ്ങി​യ​താ​യി വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യോ​ടെ വ​നം വ​കു​പ്പ് പ്ര​ദേ​ശ​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി മ​ണ്ണി​ൽ പ​തി​ഞ്ഞ കാ​ൽ​പാ​ടു​ക​ൾ ക​ര​ടി​യു​ടേ​താ​ണെ​ന്ന് ഉ​റ​പ്പു വ​രു​ത്തി.​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നാ​വാ​യി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ക​ര​വാ​യി​ക്കോ​ണം, മ​ട​ന്ത​പ്പ​ച്ച ,ക​ണി​യാം​കോ​ണം പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11.30 ഓ​ടെ ക​ര​ടി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. തു​ട​ർ​ന്ന്പോ​ലീ​സും നാ​ട്ടു​കാ​രും തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.
രാ​ത്രി​യി​ൽ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും ക​ര​ടി​യെ പി​ടി​കൂ​ടാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​രു​ന്ന​താ​യും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.