യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ
Monday, September 28, 2020 11:48 PM IST
പോ​ത്ത​ൻ​കോ​ട്: യു​വാ​വി​നെ വീ​ട്ടി​ൽ​ക​യ​റി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. വാ​വ​റ​അ​മ്പ​ലം ആ​ന​ക്കോ​ട് ല​ക്ഷം വീ​ട്ടി​ൽ സം​ഗീ​ത് (ശ്രീ​ക്കു​ട്ട​ൻ,29) നെ ​പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 22നാ​യി​രു​ന്നു സം​ഭ​വം. ആ​ന​ക്കോ​ട് ല​ക്ഷം വീ​ട്ടി​ലെ അ​രു​ണി​നെ വീ​ട്ടു​കാ​രു​ടെ മു​ൻ​പി​ൽ വ​ച്ച് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി സം​ഗീ​തും സു​ഹൃ​ത്തും ചേ​ർ​ന്ന് വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.അ​രു​ണി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ത്ത​ൻ​കോ​ട് സി​ഐ ഡി. ​ഗോ​പി ,എ​സ്ഐ വി.​എ​സ്. അ​ജീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ബോ​ധ​വ​ത്ക​ര​ണ
ക്ലാ​സ് ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യു​ടെ​യും ഭാ​ര​തീ​യ ലൈ​ഫ് സേ​വിം​ഗ് സോ​സൈ​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ മു​ട്ട​ട വാ​ർ​ഡി​ലെ ആ​ല​പ്പു​റം കു​ള​ത്തി​ൽ ന​ട​ത്തി​യ ലൈ​ഫ് ഗാ​ർ​ഡ് ട്രെ​യി​നിം​ഗ്,ഫ​സ്റ്റ് എ​യ്ഡ് സി​പി​ആ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് മേ​യ​ർ കെ.​ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​നി​യ​ർ സ്പോ​ർ​ട്സ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ശ​ങ്ക​ർ റാം, ​ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലൈ​ഫ് ഗാ​ർ​ഡ് ട്രെ​യി​ന​ർ ഡോ.​സാ​നു എ​ന്നി​വ​രാ​ണ് ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.​വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഗീ​താ ഗോ​പാ​ൽ, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.