വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും
Tuesday, September 29, 2020 11:16 PM IST
കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ദി​നം​പ്ര​തി വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ കോ​വി​ഡ് ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​ത് ഉറപ്പാക്കാൻ പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും. എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും സ​ർ​ക്കാ​ർ നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ള്ള കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ കൃ​ത്യ​മാ​യും പാ​ലി​ക്ക​ണം. സാ​മൂ​ഹി​ക അ​ക​ലം ക​ണ​ക്കാ​ക്കി ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന എ​ണ്ണം ആ​ൾ​ക്കാ​രെ മാ​ത്ര​മേ പ്ര​വേ​ശി​പ്പി​ക്കാ​ൻ പാ​ടു​ള്ളൂ. കു​റ​ഞ്ഞ​ത് ഒ​രു മീ​റ്റ​ർ അ​ക​ലം മാ​ർ​ക്ക് ചെ​യ്ത് വൃ​ത്തം വ​ര​യ്ക്ക​ണം. ജീ​വ​ന​ക്കാ​ർ നി​ർ​ബ​ന്ധ​മാ​യും മാ​സ്ക്ക് ധ​രി​ക്ക​ണം. ഉ​പ​ഭോ​ക്താ​ക്ക​ളെ കൂ​ട്ടം കൂ​ടാ​തെ നി​യ​ന്ത്രി​ക്കേ​ണ്ട​തും കൈ​ക​ൾ വൃ​ത്തി​യാ​ക്കു​വാ​നു​ള​ള സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തേ​ണ്ട​തും ക​ട​യു​ട​മ​യു​ടെ ബാ​ധ്യ​ത​യാ​ണ്. ഷോ​പ്പിം​ഗ് മാ​ളു​ക​ളി​ലും സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും, പൊ​തു മാ​ർ​ക്ക​റ്റു​ക​ളി​ലും പൊ​തു​ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.
പോ​ലീ​സ് പ​രി​ശോ​ധ​ന​ങ്ങ​ളി​ൽ രോ​ഗ വ്യാ​പ​നം ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തു​ന്ന വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ മു​ന്ന​റി​യി​പ്പി​ല്ലാ​തെ അ​ട​ച്ചു പൂ​ട്ടി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.
അ​തോ​ടൊ​പ്പം ക​ട​ക​ൾ, മ​റ്റു പൊ​തു സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തോ, നി​യ​ന്ത്രി​ത എ​ണ്ണ​ത്തി​ൽ കൂ​ട​ത​ൽ ആ​ളു​ക​ൾ ഒ​ത്തു​കൂ​ടു​ന്ന​തോ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂം ​ന​മ്പ​ർ 112 ൽ ​ബ​ന്ധ​പ്പെ​ട്ട് അ​റി​യി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.