സം​സ്ഥാ​ന മ​ന്ത്രി​സ​ഭ ത​ട്ടി​പ്പി​ന്‍റെ​യും അ​ഴി​മ​തി​യു​ടെ​യും ആ​സ്ഥാ​ന​മാ​യി: കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ
Tuesday, September 29, 2020 11:20 PM IST
കാ​ട്ടാ​ക്ക​ട : ഇ​ട​ത് സ​ർ​ക്കാ​ർ അ​ഞ്ചാം വ​ർ​ഷ​ത്തി​ലേ​ക്കു ക​ട​ക്കു​മ്പോ​ൾ സം​സ്ഥാ​ന മ​ന്ത്രി​സ​ഭ ത​ട്ടി​പ്പ​ന്‍റെ​യും അ​ഴി​മ​തി​യു​ടെ​യും ആ​സ്ഥാ​ന കേ​ന്ദ്ര​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു​വെ​ന്നു യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ. സ്വ​ർ​ണ​ക്ക​ട​ത്ത് ബ​ന്ധ​ങ്ങ​ളും ലൈ​ഫ് ത​ട്ടി​പ്പും സ​ർ​ക്കാ​രി​ന്‍റെ വി​ശ്വാ​സ്യ​ത ത​ന്നെ ചോ​ദ്യം ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​ണ്. ഇ​തി​നു പു​റ​മെ നാ​ടി​നെ ഞെ​ട്ടി​ച്ചു കൊ​ണ്ട് കേ​ര​ള​ത്തി​ൽ ല​ഹ​രി​ക്ക​ട​ത്തു സം​ഘ​ങ്ങ​ൾ പി​ടി​മു​റു​ക്കു​ന്ന വാ​ർ​ത്ത​ക​ൾ പു​റ​ത്ത് വ​രു​ന്നു. എ​ല്ലാ ത​ട്ടി​പ്പ് സം​ഘ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ ല​ഭി​ക്കു​ന്ന ഏ​റ്റ​വും ഭീ​ക​ര​മാ​യ കാ​ഴ്ച​യാ​ണ് കേ​ര​ളം കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​രു​വി​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​റ്റി​ച്ച​ൽ ജം​ഗ്ഷ​നി​ൽ ന​ട​ത്തി​യ യു​വ​രോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​കെ.​രാ​ഹു​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് കു​റ്റി​ച്ച​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കോ​ട്ടൂ​ർ സ​ന്തോ​ഷ്, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി.​മു​ഹ​മ്മ​ദ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​ധീ​ർ കു​മാ​ർ, അ​നി​ൽ പ​രു​ത്തി​പ്പ​ള്ളി, കു​റ്റി​ച്ച​ൽ സു​നി​ൽ, അ​നി​ൽ കാ​ന​ക്കു​ഴി, മ​ഹേ​ശ്വ​ര​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബൈ​ജു, റി​ജു വ​ർ​ഗീ​സ്, വി​ഷ്ണു ആ​ന​പ്പാ​റ, സാ​ജ​ൻ ഉ​ത്ത​രം​കോ​ട്, ലി​ജു സാ​മു​വ​ൽ, ന​ന്ദ​ൻ വെ​ള്ള​നാ​ട് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.