മാ​റ​ന​ല്ലൂ​ർ ക്രൈ​സ്റ്റ് ന​ഗ​ർ സ്കൂ​ളി​ൽ വെ​ബി​നാ​ർ
Tuesday, September 29, 2020 11:20 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​റ​ന​ല്ലൂ​ർ ക്രൈ​സ്റ്റ് ന​ഗ​ർ സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വി​ഷ​യ​ങ്ങി​ൽ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന വെ​ബി​നാ​ർ സീ​രീ​സി​ൽ സാ​മൂ​ഹ്യ​ശാ​സ്ത്രം, ഗ​ണി​തം, ന​ഴ്സ​റി വി​ഭാ​ഗം, ശാ​സ്ത്രം, ഹി​ന്ദി, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് എ​ന്നീ വി​ഷ​യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. സൗ​ജ​ന്യ വെ​ബി​നാ​ർ സീ​രീ​സി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള അ​ധ്യാ​പ​ക​ർ മു​ൻ​കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ഷി മാ​യം​പ​റ​ന്പി​ൽ സി​എം​ഐ അ​റി​യി​ച്ചു. ര​ജി​സ്ട്രേ​ഷ​ന് ഫോ​ൺ 9809710745, 9072525276.