ക​ഴ​ക്കൂ​ട്ടം എ​ലി​വേ​റ്റ​ഡ് ഹൈ​വേ : സ​ർ​വീ​സ് റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ച്ചു
Thursday, October 1, 2020 12:15 AM IST
ക​ഴ​ക്കൂ​ട്ടം:​എ​ലി​വേ​റ്റ​ഡ് ഹൈ​വേ​യോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള സ​ർ​വീ​സ് റോ​ഡി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് വേ​ണ്ടി ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്തു നി​ന്നും ഒ​ഴി​ഞ്ഞു ന​ൽ​കാ​ത്ത കെ​ട്ടി​ട​ങ്ങ​ൾ ഇ​ടി​ച്ചു കൊ​ണ്ടാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ആ​രം​ഭി​ച്ച​ത്. സ്ഥ​ലം എം​എ​ൽ​എ കൂ​ടി​യാ​യ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നേ​രി​ട്ട് സ​ന്ദ​ർ​ശി​ച്ചു വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ ത​ന്നെ ക​ഴ​ക്കൂ​ട്ട​ത്തേ​ക്കു​ള്ള സ​ര്‍​വീ​സ് റോ​ഡ് പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ആ​റ് കെ​ട്ടി​ട​ങ്ങ​ളും നി​ര​വ​ധി മ​തി​ലു​ക​ളു​മാ​ണ് ഇ​തി​നാ​യി ഇ​ടി​ച്ചു മാ​റ്റി​യ​ത്. ഇ​തോ​ടൊ​പ്പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ണം ന​ൽ​കി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത സ്ഥ​ല​ങ്ങ​ളി​ൽ ചി​ല​ത് കൈ​യേ​റി​യ​താ​യും ശ്ര​ദ്ധ​യി​ൽ പെ​ട്ടു. ഈ ​കൈ​യേ​റ്റ​ങ്ങ​ളും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ഒ​ഴി​പ്പി​ച്ചു.

ക​ഴ​ക്കൂ​ട്ട​ത്തെ യാ​ത്രാ ദു​രി​ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചൊ​വ്വാ​ഴ്ച മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​നാ​യി ഏ​റ്റെ​ടു​ത്ത സ്ഥ​ലം ഉ​ട​ന​ടി ഒ​ഴി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.

സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് പോ​ലീ​സ് പ്രൊ​ട്ട​ക്‌​ഷ​നും മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി. ഇ​തേ തു​ട​ർ​ന്നാ​ണ് കെ​ട്ടി​ട​ങ്ങ​ൾ ഇ​ടി​ച്ചു മാ​റ്റാ​ൻ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ത​യാ​റാ​യ​ത്. സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്കൊ​പ്പം ത​ന്നെ ട്രാ​ൻ​സ്‌​ഫോ​ർ​മ​റു​ക​ളും ഭൂ​മി​ക്ക​ടി​യി​ലു​ള്ള കേ​ബി​ളു​ക​ളും ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്തി​ക​ളും ആ​രം​ഭി​ച്ചു.