പാ​റ​ശാ​ല സ​മ​രി​റ്റ​ൻ​സ് ടാ​സ്ക് ഫോ​ഴ്സ് രൂ​പീ​ക​രി​ച്ചു
Thursday, October 1, 2020 12:20 AM IST
പാ​റ​ശാ​ല: കോ​വി​ഡ് 19 വൈ​റ​സ് വ്യാ​പ​ന​ത്തി​ൽ ലോ​കം മു​ഴു​വ​ൻ അ​തീ​വ ജാ​ഗ്ര​ത​യോ​ടെ ക​ഴി​യു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ പാ​റ​ശാ​ല ഭ​ദ്രാ​സ​ന​ത്തി​നു കീ​ഴി​ലു​ള്ള അ​ജ​ഗ​ണ​ങ്ങ​ളി​ൽ‌ വൈ​റ​സ് ബാ​ധ​മൂ​ലം മ​രി​ക്കു​ന്ന​വ​രു​ടെ അ​ജ​പാ​ല​ന ശു​ശ്രൂ​ഷ​ക്കാ​യി പാ​റ​ശാ​ല ഭ​ദ്രാ​സ​ന​ത്തി​ലെ എം​സി​വൈ​എ​മ്മി​ന്‍റെ​യും കി​ഡ്സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വൈ​ദി​ക​രും യു​വ​ജ​ന​ങ്ങ​ളും അ​ട​ങ്ങി​യ ടാ​സ്ക് ഫോ​ഴ്സ് ടീം ​രൂ​പീ​ക​രി​ച്ചു.

പാ​റ​ശാ​ല സ​മ​രി​റ്റ​ൻ​സ് എ​ന്ന പേ​രി​ൽ രൂ​പീ​ക​രി​ച്ച ടാ​സ്ക് ഫോ​ഴ്സ് ടീ​മി​ന്‍റെ ആ​ദ്യ​ത്തെ പ​രി​ശീ​ല​ന ക്ലാ​സ് ഇ​ന്ന​ലെ രാ​വി​ലെ 10.30ന് ​ബാ​ല​രാ​മ​പു​രം ന​സ്ര​ത്ത് ഹോം ​സ്കൂ​ളി​ൽ നെ​യ്യാ​റ്റി​ൻ​ക​ര ബ്ലോ​ക്കി​ന്‍റെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ ചു​മ​ത​ല നി​ർ​വ​ഹി​ക്കു​ന്ന ഡോ. ​ശി​വ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു.