ബ​സ് ഓ​ണ്‍ ഡി​മാ​ൻ​ഡ് സ​ര്‍​വീ​സി​ന് തു​ട​ക്കം
Thursday, October 1, 2020 12:22 AM IST
വെഞ്ഞാറമൂട്: കാ​രേ​റ്റി​ല്‍ ആ​രം​ഭി​ച്ചകെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ബോ​ണ്ട് (ബ​സ് ഓ​ണ്‍ ഡി​മാ​ൻ​ഡ്) സ​ര്‍​വീ​സ് ബി. ​സ​ത്യ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​വി​ലെ ഒ​ന്‍​പ​തി​ന് കാ​രേ​റ്റി​ല്‍ നി​ന്നും ആ​രം​ഭി​ച്ച് സെ​ക്ര​ട്ടേ​റി​യ​റ്റ്, യു​ണി​വേ​ഴ്സി​റ്റി, എ​ജി​എ​സ്, നി​യ​മ​സ​ഭ, പി​എം​ജി തു​ട​ങ്ങി​യ സ​ര്‍​ക്കാ​ര്‍ ഓ​ഫി​സു​ക​ളി​ല്‍ 10:15 ന​കം എ​ത്താ​ന്‍ ക​ഴി​യ​ത്ത​ക്ക രീ​തി​യി​ലാ​ണ് സ​ര്‍​വീ​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

കോ​വി​ഡ് കാ​ല​ത്തെ യാ​ത്രാ ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കാ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി ആ​വി​ഷ്‌​ക​രി​ച്ച സം​വി​ധാ​ന​മാ​ണ് ബ​സ് ഓ​ണ്‍ ഡി​മാ​ന്‍​ഡ്. സ്ഥി​രം യാ​ത്ര​ക്കാ​ര്‍​ക്ക് മു​ന്‍​കൂ​ട്ടി പ​ണം ന​ല്‍​കി സൗ​ക​ര്യ​പ്ര​ദ​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കാ​നാ​കും എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ സ​വി​ശേ​ഷ​ത.

പു​ളി​മാ​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​വി​ഷ്ണു, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ചെ​യ​ര്‍​മാ​ന്‍ വി.​ബി​നു, കെ​എ​സ്ആ​ര്‍​ടി​സി വെ​ഞ്ഞാ​റ​മൂ​ട് എ​ടി​ഒ ഷി​ജു, ഡി​പ്പോ ഇ​ന്‍​ജി​നി​യ​ര്‍ കി​ര​ണ്‍ കു​മാ​ര്‍, ക​ണ്‍​ട്രോ​ളിം​ഗ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.