ദേ​ശീ​യ​പാ​ത​വി​ക​സ​നം: ഹി​യ​റിം​ഗ് തി​ങ്ക​ളാ​ഴ്ച മു​ത​ല്‍
Thursday, October 1, 2020 11:41 PM IST
ആ​റ്റി​ങ്ങ​ല്‍: ആ​റ്റി​ങ്ങ​ല്‍ ബൈ​പാ​സു​ള്‍​പ്പെ​ടു​ന്ന ദേ​ശീ​യ​പാ​ത 66-ന്‍റെ ക​ട​മ്പാ​ട്ടു​കോ​ണം-​മാ​മം ഭാ​ഗ​ത്തെ വി​ക​സ​ന​ത്തി​നാ​യി ഭൂ​മി​യേ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ഹി​യ​റിം​ഗ് അ​ഞ്ചി​ന് തു​ട​ങ്ങു​മെ​ന്ന് സ്‌​പെ​ഷ​ല്‍ ത​ഹ​സീ​ല്‍​ദാ​ര്‍ ശ്രീ​കു​മാ​ര്‍ അ​റി​യി​ച്ചു. വ​ര്‍​ക്ക​ല, ചി​റ​യി​ന്‍​കീ​ഴ് താ​ലൂ​ക്കു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട ഭൂ​മി​യാ​ണ് പ​ദ്ധ​തി​ക്കാ​യി ഏ​റ്റെ​ടു​ക്കേ​ണ്ട​ത്. ആ​റ്റി​ങ്ങ​ല്‍ മി​നി​സി​വി​ല്‍​സ്റ്റേ​ഷ​ന്‍ വ​ള​പ്പി​ലു​ള്ള എ​ല്‍​എ(​എ​ന്‍​എ​ച്ച്) സ്പെ​ഷ​ല്‍ ത​ഹ​സീ​ല്‍​ദാ​രു​ടെ കാ​ര്യാ​ല​യ​ത്തി​ലാ​ണ് ഭൂ​വു​ട​മ​ക​ള്‍ ഹി​യ​റിം​ഗി​നെ​ത്തേ​ണ്ട​ത്.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ഹി​യ​റിം​ഗ് ന​ട​ത്തേ​ണ്ട​തി​നാ​ല്‍ സ​ര്‍​വേ ന​മ്പ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ രാ​വി​ലെ​യും ഉ​ച്ച​യ്ക്കു ശേ​ഷ​വു​മാ​യി 19 പേ​ര്‍​ക്കു​വീ​ത​മാ​ണ് ഹി​യ​റിം​ഗ് ന​ട​ത്തു​ക. നാ​വാ​യി​ക്കു​ളം വി​ല്ലേ​ജി​ലെ ബ്ലോ​ക്ക് ന​മ്പ​ര്‍ 22-ലു​ള്‍​പ്പെ​ട്ട ഭൂ​മി​യു​ടെ ഹി​യ​റിം​ഗാ​ണ് ആ​ദ്യ​ദി​നം ന​ട​ത്തു​ക.

ഉ​ട​മ​ക​ള്‍ ഭൂ​മി​യു​ടെ അ​സ​ല്‍​ആ​ധാ​രം, മു​ന്നാ​ധാ​ര​ത്തി​ന്‍റെ അ​സ​ലോ പ​ക​ര്‍​പ്പോ, ഭൂ ​നി​കു​തി ഒ​ടു​ക്കി​യ ര​സീ​ത്, കൈ​വ​ശാ​വ​കാ​ശ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​യി​ന്‍​മേ​ല്‍ ജ​പ്തി ന​ട​പ​ടി​ക​ളി​ല്ലെ​ന്നു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, 15 വ​ര്‍​ഷ​ത്തെ ബാ​ധ്യ​താ​ര​ഹി​ത സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ത​ണ്ട​പ്പേ​ര്‍​പ​ക​ര്‍​പ്പ്, കെ​ട്ടി​ട​നി​കു​തി ര​സീ​ത്, ഉ​ട​മ​സ്ഥാ​വ​കാ​ശ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ഭൂ​മി​യു​ടെ ഉ​ട​മ ജീ​വി​ച്ചി​രി​പ്പി​ല്ലെ​ങ്കി​ല്‍ മ​ര​ണ​സ​ര്‍​ട്ടി​ഫി​ക്ക​റ്റും അ​ന​ന്ത​രാ​വ​കാ​ശ സ​ര്‍​ട്ടി​ഫി​ക്ക​റ്റും, പ​വ​ര്‍​ഓ​ഫ് അ​റ്റോ​ര്‍​ണി, തി​രി​ച്ച​റി​യ​ല്‍​കാ​ര്‍​ഡ്, ബാ​ങ്ക് പാ​സ്ബു​ക്കി​ന്‍റെ പ​ക​ര്‍​പ്പ് എ​ന്നി​വ​യാ​ണ് പ​രി​ശോ​ധ​ന​സ​മ​യ​ത്ത് ഹാ​ജ​രാ​ക്കേ​ണ്ട​ത്. അ​ഞ്ചി​ന് രാ​വി​ലെ 10.30 മു​ത​ല്‍ 11/16, 11/17, 11/18, 11/19, 11/20, 11/21, 11/22, 11/23, 11/24, 11/25, 11/26, 18/16, 15/22, 15/23, 15/24, 15/25, 15/26, 15/27, 15/28 എ​ന്നീ സ​ര്‍​വെ ന​മ്പ​രു​ക​ളു​ടെ​യും ഉ​ച്ച​യ്ക്ക് 2.30-മു​ത​ല്‍ 15/29, 15/30, 15/31, 15/32, 15/33, 15/34, 15/35, 16/29, 16/30, 16/31, 72/19, 72/20, 71/17, 71/18, 71/19, 71/20, 71/21, 71/22, 71/24. എ​ന്നീ സ​ര്‍​വെ ന​മ്പ​രു​ക​ളു​ടെ​യും രേ​ഖ​ക​ളാ​ണ് പ​രി​ശോ​ധി​ക്കു​ക.

കോ​വി​ഡ് : ആറ്റിങ്ങൽ
ശ്രീ​റാം ഫി​നാ​ൻ​സ് അ​ട​ച്ചു

ആ​റ്റി​ങ്ങ​ൽ: ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ശ്രീ​റാം ഫി​നാ​ൻ​സ് താ​ത്കാ​ലി​ക​മാ​യി അ​ട​യ്ക്കാ​ൻ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം നി​ർ​ദേ​ശി​ച്ചു. വി​ര​ള​ത്തി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​മാ​ണ് താ​ത്കാ​ലി​ക​മാ​യി അ​ട​ക്കാ​ൻ ന​ഗ​ര​സ​ഭ നി​ർ​ദേ​ശി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടു​ത്തെ 28 കാ​ര​നാ​യ ജീ​വ​ന​ക്കാ​ര​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ളു​ടെ പ്രാ​ഥ​മി​ക സ​മ്പ​ർ​ക്കം ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ്ഥാ​പ​നം താ​ത്കാ​ലി​ക​മാ​യി അ​ട​പ്പി​ച്ച​തെ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​സ്. മ​നോ​ജ് പ​റ​ഞ്ഞു. ന​ഗ​ര​ത്തി​ൽ ഏ​തെ​ങ്കി​ലും സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചാ​ൽ ഉ​ട​ൻ മാ​നേ​ജ്മെ​ന്‍റോ ഉ​ട​മ​യോ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.