1600 മാ​സ്‌​ക്കു​ക​ൾ കൈ ​മാ​റി ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം സ്‌​കൗ​ട്ട്സ്
Thursday, October 1, 2020 11:41 PM IST
വെ​ള്ള​റ​ട: ഉ​ണ്ട​ന്‍​കോ​ട് സെ​ന്‍റ് ജോ​ണ്‍​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം സ്‌​കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് കു​ട്ടി​ക​ള്‍ ത​യാ​റാ​ക്കി​യ 1600 മാ​സ്‌​ക്കു​ക​ള്‍ നെ​യ്യാ​റ്റി​ന്‍​ക​ര ജി​ല്ലാ സ്‌​കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് അ​സി.​സെ​ക്ര​ട്ട​റി ശ്രീ​രാ​ഗ്, ട്ര​ഷ​റ​ര്‍ ജ​യി​ന്‍ എ​ന്നി​വ​ര്‍​ക്ക് പ്രി​ന്‍​സി​പ്പ​ൽ റോ​സ്‌​ല​ന്‍റ് കു​മാ​രി ടീ​ച്ച​ര്‍ ഇ​ന്ന​ലെ കൈ​മാ​റി. ച​ട​ങ്ങി​ല്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​ജു, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഡോ. ​കൃ​ഷ്ണ​ന്‍ നാ​ടാ​ര്‍, സ്‌​കൗ​ട്ട് മാ​സ്റ്റ​ര്‍ മോ​ഹ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, ഗൈ​ഡ് ക്യാ​പ്റ്റ​ന്‍ റീ​ജ, ഗ്രൂ​പ്പ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ വി​ല്‍​ഫ്ര​ഡ് ദാ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ഇ​തി​ലും വി​പു​ല​മാ​യ പ​ദ്ധ​തി​ക​ള്‍ സ്‌​കൂള്‍ നടപ്പാക്കുമെ​ന്ന് സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ മോ​ണ്‍.​ഡോ. വി​ല്‍​സ​ന്‍ കെ. ​പീ​റ്റ​ര്‍ പ​റ​ഞ്ഞു.