ഹൃ​ദ്രോ​ഗ പ്ര​തി​രോ​ധം: എ​സ്ബി​ഐ ഓ​ണ്‍​ലൈ​ൻ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Thursday, October 1, 2020 11:44 PM IST
തി​രു​വ​ന​ന്ത​പു​രം: ഹൃ​ദ്രോ​ഗ​ങ്ങ​ളെ ഹൃ​ദ​യ​ത്താ​ൽ പ്ര​തി​രോ​ധി​ക്കൂ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ലോ​ക ഹൃ​ദ​യ​ദി​ന​ത്തി​ൽ ഭാ​ര​തീ​യ സ്റ്റേ​റ്റ് ബാ​ങ്കി​ന്‍റെ തി​രു​വ​ന​ന്ത​പു​രം ലോ​ക്ക​ൽ ഹെ​ഡ് ഓ​ഫീ​സ് ഓ​ണ്‍​ലൈ​ൻ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ റി​ട്ട. പ്ര​ഫ​സ​റും കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​യു​മാ​യി​രു​ന്ന സീ​നി​യ​ർ കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​കെ. സു​രേ​ഷ് ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മം മു​ഖേ​ന കേ​ര​ള​ത്തി​ലു​ട​നീ​ള​മു​ള്ള ഭാ​ര​തീ​യ സ്റ്റേ​റ്റ് ബാ​ങ്ക് സ്റ്റാ​ഫ് അം​ഗ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ മൃ​ഗേ​ന്ദ്ര​ലാ​ൽ ദാ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഈ ​കോ​വി​ഡ് കാ​ല​ത്തും അ​തി​നു​ശേ​ഷ​വും ഹൃ​ദ​യ​ത്തെ എ​ങ്ങി​നെ പ​രി​പാ​ലി​ക്കാം എ​ന്ന​തി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്ന​താ​യി​രു​ന്നു പ്ര​സ്തു​ത സെ​മി​നാ​ർ.