കൊ​യ്ത്ത് ഉ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു
Tuesday, October 20, 2020 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​രോ​ട് എ​രി​ച്ച​ല്ലൂ​ര്‍ പാ​ട​ത്ത് സം​ഘ​ടി​പ്പി​ച്ച കൊ​യ്ത്ത് ഉ​ത്സ​വം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്.​കെ. ബെ​ന്‍​ഡാ​ര്‍​വി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
20 വ​ര്‍​ഷ​ത്തോ​ളം ത​രി​ശായി കി​ട​ന്ന ഭൂ​മി​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, കാ​രോ​ട് പ​ഞ്ചാ​യ​ത്ത്, കാ​രോ​ട് കൃ​ഷി​ഭ​വ​ന്‍ എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. പ​ദ്ധ​തി​യ്ക്കാ​യി ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഫ​ണ്ടാ​യ 80,000 രൂ​പ ചെ​ല​വ​ഴി​ച്ചു. കാ​രോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൗ​മ്യ ഉ​ദ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, കാ​ര്‍​ഷി​ക വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ള്‍, കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

പോ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ച്ച
യു​വാ​വ് അ​റ​സ്റ്റി​ൽ

വി​ഴി​ഞ്ഞം: പ​ര​സ്യ മ​ദ്യ​പാ​ന​ത്തെ എ​തി​ർ​ത്ത പോ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ച്ച യു​വാ​വി​നെ വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു.​വി​ഴി​ഞ്ഞം ക​ട​യ്ക്കു​ളം കോ​ള​നി​യി​ൽ കു​ന്ന​ത്തു വീ​ട്ടി​ൽ അ​രു​ൺ ലോ​പ്പ​സ് (34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​
ഇ​ന്ന​ലെ ഉ​ച്ച​ക്ക് ര​ണ്ട​ര​യോ​ടെ വി​ഴി​ഞ്ഞം നോ​മാ​ൻ​സ് ലാ​ന്‍റി​ലാ​യി​രു​ന്നു സം​ഭ​വം. തു​റ​മു​ഖ​ത്ത് പി​ക്ക​റ്റ് പോ​സ്റ്റി​ൽ ഡ്യൂ​ട്ടി​ക്ക് ഉ​ണ്ടാ​യി​രു​ന്ന എ​ആ​ർ ക്യാ​മ്പി​ലെ പോ​ലി​സു​കാ​ര​നാ​യ വി​നോ​ദി​ന് നേ​രെ​യാ​യി​രു​ന്നു ആ​ക്ര​ണം. പ​ട്ടി​ക കൊ​ണ്ടു​ള്ള അ​ടി​യി​ൽ കൈ​ക്ക് പ​രി​ക്കേ​റ്റ വി​നോ​ദ് വി​ഴി​ഞ്ഞം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.​സം​ഭ​വ ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ വൈ​കു​ന്നേ​ര​ത്തോ​ടെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച കേ​സ്:
പ്ര​തി അ​റ​സ്റ്റി​ൽ

വി​ഴി​ഞ്ഞം: അ​സ​ഭ്യം പ​റ​ഞ്ഞ​ത് ചോ​ദ്യം ചെ​യ്യാ​ൻ എ​ത്തി​യ വീ​ട്ട​മ്മ​യെ അ​ക്ര​മി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​വി​ഴി​ഞ്ഞം ച​രു​വി​ള വീ​ട്ടി​ൽ മോ​ഹ​ന​ൻ (50) നെ​യാ​ണ് വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം.​ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് അ​റ​സ്റ്റ് ചെ​യ്ത​ത്.