കോ​വി​ഡ്: ജി​ല്ല​യ്ക്ക് ആ​ശ്വാ​സ​ത്തി​ന്‍റെ ദി​ന​ങ്ങ​ൾ
Friday, October 23, 2020 1:30 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യ്ക്ക് ആ​ശ്വാ​സം പ​ക​ർ​ന്ന് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്നു. ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളാ​യി ജി​ല്ല​യി​ല്‍ പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ക​യാ​ണെ​ന്നും ഇ​തി​നൊ​പ്പം ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണ​വും കു​റ​യു​ക​യാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​ത് ആ​ശ്വാ​സ​ത്തി​നു വ​ക​ന​ല്‍​കു​ന്ന​താ​ണെ​ങ്കി​ലും ജാ​ഗ്ര​ത ഇ​നി​യും ശ​ക്തി​പ്പെ​ടു​ത്തു​ക​ത​ന്നെ വേ​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ പ​റ​ഞ്ഞു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം ഈ ​മാ​സം ഏ​ഴി​ന് 12,752 ആ​യി​രു​ന്നു. അ​തി​നു​ശേ​ഷം ഓ​രോ ദി​വ​സ​വും രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മേ​ണ കു​റ​യു​ക​യാ​ണ്. 21 വ​രെ​യു​ള്ള ക​ണ​ക്കു പ്ര​കാ​രം ജി​ല്ല​യി​ല്‍ രോ​ഗം ബാ​ധി​ച്ചു ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 9,106 ആ​ണ്. രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​ത് ആ​ശു​പ​ത്രി സം​വി​ധാ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​നും ഏ​റെ ആ​ശ്വാ​സം പ​ക​രു​ന്ന​താ​ണെ​ന്നു

ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ലെ കോ​വി​ഡ് ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളു​ടെ സ്ഥി​തി പൂ​ര്‍​ണ തൃ​പ്തി​ക​ര​മാ​ണ്. ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കാ​യി മാ​ത്രം നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​തി​ല്‍ 27 ശ​ത​മാ​നം കി​ട​ക്ക​ക​ള്‍ ഇ​പ്പോ​ള്‍ ഒ​ഴി​വു​ണ്ട്. ഐ​സി​യു സം​വി​ധാ​ന​ങ്ങ​ളും വെ​ന്‍റി​ലേ​റ്റ​റു​ക​ളും നി​ല​വി​ല്‍ പ​ര്യാ​പ്ത​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പ്ര​തി​ദി​ന രോ​ഗി​ക​ളു​ടേ​യും ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ളു​ടേ​യും എ​ണ്ണം കു​റ​യു​ന്നു​ണ്ടെ​ങ്കി​ലും ജി​ല്ല രോ​ഗ​ഭീ​തി​യി​ല്‍​നി​ന്നു മു​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും ഇ​പ്പോ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു ന​ല്‍​കാ​ന്‍ സ​മ​യ​മാ​യി​ട്ടി​ല്ലെ​ന്നും രോ​ഗ​വ്യാ​പ​നം റി​പ്പോ​ര്‍​ട്ട് ചെ​യ്ത വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല​ട​ക്കം കോ​വി​ഡ് വീ​ണ്ടും പ​ട​രു​ന്ന വാ​ര്‍​ത്ത​ക​ള്‍ വ​ന്നി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.