അ​ടി​പി​ടി കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ
Friday, October 23, 2020 1:31 AM IST
നെ​ടു​മ​ങ്ങാ​ട്: അ​ടി​പി​ടി കേ​സി​ലെ പ്ര​തി​യെ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​പ​ന​വൂ​ർ സ്വ​ദേ​ശി പ​പ്പു ഷാ​ക്കി​റി​നെ മ​ർ​ദി​ച്ച കേ​സി​ൽ പ​ന​വൂ​ർ മൂ​ഴി ക​രി​ക്ക​ക​ത്തു വീ​ട്ടി​ൽ ജി​മേ​ഷ് (22 ) അ​റ​സ്റ്റി​ലാ​യ​ത്.​

ഒാ​ഗ​സ്റ്റ് 27ന് ​വൈ​കു​ന്നേ​രം 5.30ന് ​മേ​ലേ​ക​ല്ലി​യോ​ട് ഭാ​ഗ​ത്തു​വ​ച്ച് ജി​മേ​ഷും കൂ​ട്ടു​കാ​രും ചേ​ർ​ന്ന് പ​പ്പു ഷാ​ക്കി​റി​നെ ക​മ്പി കൊ​ണ്ട് അ​ടി​ച്ച് കൈ ​ഒ​ടി​ച്ച കേ​സി​ൽ ഒ​ന്നാം പ്ര​തി വാ​ഴോ​ട്ടു​വി​ള വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ബാ​ത്തി​ഷ​യെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡു ചെ​യ്തി​രു​ന്നു. ഒ​ളി​വി​ൽ പോ​യ മ​റ്റ് പ്ര​തി​ക​ൾ ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ന്നു വ​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നെ​ടു​മ​ങ്ങാ​ട് ഇ​ൻ​സ്പെ​ക്ട​ർ വി. ​രാ​ജേ​ഷ് കു​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ സു​നി​ൽ ഗോ​പി , എ​സ്‌​സി​പി​ഒ ബി​ജു, സി​പി​ഒ സ​ന​ൽ​രാ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.