ക​ഞ്ചാ​വ് സം​ഘം പോ​ലീ​സി​നെ ആ​ക്ര​മി​ച്ചു: ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
Friday, October 23, 2020 1:31 AM IST
കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട​യ്ക്ക് സ​മീ​പം പ​ട്ട​കു​ള​ത്ത് ക​ഞ്ചാ​വ് സം​ഘം പോ​ലീ​സി​നെ ആ​ക്ര​മി​ച്ചു. സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ല​ക്കോ​ട് കു​ന്നി​ൽ വീ​ട്ടി​ൽ എ​സ്. ഹ​രി​കൃ​ഷ്ണ​ൻ ( 21) , പ​ന്നി​യോ​ട് ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ ബി.​വി​ഷ്ണു (22) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ എ​എ​സ്ഐ ഉ​ൾ​പ്പെടെ മൂ​ന്നു പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച സം​ഘം പോ​ലീ​സ് വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ലു​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്തു. ഈ ​ഭാ​ഗ​ത്ത് ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ക്കു​ന്ന​വെ​ന്ന് ര​ഹ​സ്യ​വി​വ​രം അ​റി​ഞ്ഞ് പ്ര​ദേ​ശ​ത്തു നി​രീ​ക്ഷ​ണ​ത്തി​നാ​യി എ​ത്തി​യ പോ​ലീ​സ് സം​ഘം വ​ഴി​യി​ൽ കൂ​ട്ടം കൂ​ടി നി​ന്ന ചി​ല​രോ​ട് കാ​ര്യം അ​ന്വേ​ഷി​ച്ച​തോ​ടെ ഇ​വ​ർ മ​റ്റു സം​ഘ​ങ്ങ​ളെ വി​ളി​ച്ചു വ​രു​ത്തി പോ​ലീ​സി​നെ മാ​രാ​ക​യു​ധ​ങ്ങ​ളു​മാ​യി അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. പോ​ലീ​സ് സ്ഥ​ല​ത്തു നി​ന്നും വാ​ഹ​ന​വു​മാ​യി ര​ക്ഷ​പെ​ടാ​നു​ള്ള ശ്ര​മം ന​ട​ത്തു​ന്ന​തി​നി​ടെ പി​ന്നാ​ലെ എ​ത്തി​യ സം​ഘം വാ​ഹ​ന​ത്തി​നു മു​ന്നി​ൽ ക​യ​റി മാ​ർ​ഗ ത​ട​സം സൃ​ഷ്ടി​ക്കു​ക​യും വാ​ഹ​ന​ത്തി​ന്‍റെ മു​ക​ളി​ൽ ക​യ​റി നി​ന്നു അ​സ​ഭ്യം വി​ളി​ച്ചും ഭീ​ഷ​ണി​മു​ഴ​ക്കി​യും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു.

തു​ട​ർ​ന്ന് സം​ഭ​വ​സ്ഥ​ല​ത്തു കൂ​ടു​ത​ൽ പോ​ലീ​സ് എ​ത്തി ര​ണ്ടു​പേ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.​ജി​ല്ല​യി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ നി​ന്നും ഇ​വി​ടേ​ക്ക് ക​ഞ്ചാ​വ് വാ​ങ്ങാ​ൻ ആ​ളു​ക​ൾ എ​ത്തു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. മ​റ്റു പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​പ്പെ​ടു​ത്തി​യ​താ​യി ഇ​ൻ​സ്പെ​ക്ട​ർ ഡി. ​ബി​ജു​കു​മാ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ നി​ജം എ​ന്നി​വ​ർ പ​റ​ഞ്ഞു.