ന​വ​രാ​ത്രി കാ​ളി​മ​ല സ​മു​ദ്ര​ഗി​രി യാ​ത്ര ആ​രം​ഭി​ച്ചു
Friday, October 23, 2020 11:48 PM IST
വെ​ള്ള​റ​ട: ന​വ​രാ​ത്രി പൂ​ജ​ക​ളു​ടെ ഭാ​ഗ​മാ​യി കാ​ളി​മ​ല സ​മു​ദ്ര​ഗി​രി യാ​ത്ര ആ​രം​ഭി​ച്ചു.​ത​മി​ഴ്നാ​ട് പോ​ലീ​സ് നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് ര​ഥ​യാ​ത്ര .
ന​വ​രാ​ത്രി ഉ​ത്സ​വ​ത്തി​ന്‍റെ​ഭാ​ഗ​മാ​യി ക​ന്യാ​കു​മാ​രി ത്രി​വേ​ണി സം​ഗ​മ​ത്തി​ല്‍ നി​ന്ന് കും​ഭ​ത്തി​ല്‍ ശേ​ഖ​രി​ച്ച​തീ​ര്‍​ഥ​വു​മാ​യി സ​ഞ്ച​രി​ക്കു​ന്ന ര​ഥ​യാ​ത്ര നാ​ഗ​ര്‍​കോ​വി​ല്‍, ത​ക്ക​ല ,മാ​ര്‍​ത്താ​ണ്ഡം,ആ​റ്റൂ​ര്‍, അ​രു​മ​ന, ക​ളി​യ​ല്‍, കു​ല​ശേ​ഖ​രം പ​ത്തു​കാ​ണി വ​ഴി കാ​ളി​മ​ല​യി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്നു.
ഇന്ന് അ​ഭി​ഷേ​കം, വി​ധി​പ്ര​കാ​ര​മു​ള്ള പൂ​ജ​ക​ള്‍​ക്കു ശേ​ഷം 25 ന് ​സ​മു​ദ്ര​ഗി​രി യാ​ത്ര സ​മാ​പി​ക്കും.