അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണം നാ​ളെ
Monday, October 26, 2020 12:07 AM IST
തി​രു​വ​ന​ന്ത​പു​രം: വ​യ​ലാ​ർ രാ​മ​വ​ർ​മ്മ സാ​ഹി​ത്യ അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണം നാ​ളെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് രാ​ജ്ഭ​വ​നി​ൽ ന​ട​ത്തും. വൈ​കു​ന്നേ​രം 5:30 ന് ​ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ന് അ​വാ​ർ​ഡ് സ​മ​ർ​പ്പി​ക്കും.
ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്ത ശി​ൽ​പ്പി കാ​നാ​യി കു​ഞ്ഞി​രാ​മ​ൻ വെ​ങ്ക​ല​ത്തി​ൽ നി​ർ​മി​ച്ച ശി​ല്പ​വു​മാ​ണ് അ​വാ​ർ​ഡ്. ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ൻ എ​ഴു​തി​യ ഒ​രു വെ​ർ​ജീ​നി​യ​ൻ വെ​യി​ൽ​കാ​ലം എ​ന്ന കൃ​തി​യാ​ണ് അ​വാ​ർ​ഡി​ന​ർ​ഹ​മാ​യ​ത്.​ഡോ. കെ. ​പി. മോ​ഹ​ന​ൻ (സെ​ക്ര​ട്ട​റി, കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി), ഡോ. ​എ​ൻ. മു​കു​ന്ദ​ൻ, പ്ര​ഫ. അ​മ്പ​ല​പ്പു​ഴ ഗോ​പ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ ജ​ഡ്ജിം​ഗ് ക​മ്മി​റ്റി​യാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​യ കൃ​തി തെ​ര​ഞ്ഞെ​ടു​ത്ത​ത്.
മ​ദ്രാ​സി​ലെ ആ​ശാ​ൻ മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ന്റ​റി സ്കൂ​ളി​ൽ നി​ന്നും മ​ല​യാ​ളം ഐ​ച്ഛി​ക വി​ഷ​യ​മാ​യി എ​ടു​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക് വാ​ങ്ങി പ​ത്താം ക്ലാ​സ്‌ പാ​സാ​വു​ന്ന വി​ദ്യാ​ർ​ഥി​ക്ക് വ​ർ​ഷം തോ​റും അ​യ്യാ​യി​രം രൂ​പ​യു​ടെ സ്കോ​ള​ർ​ഷി​പ്പ്, വ​യ​ലാ​ർ രാ​മ​വ​ർ​മ്മ​യു​ടെ പേ​രി​ൽ വ​യ​ലാ​ർ ട്ര​സ്റ്റ് ന​ൽ​കു​ന്നു​ണ്ട്. ജി. ​സൂ​ര്യ തേ​ജ​സ്വി​നി​യാ​ണ് ഇ​ത്ത​വ​ണ​ത്തെ സ്കോ​ള​ർ​ഷി​പ്പി​ന് അ​ർ​ഹ​യാ​യ​ത്.