നെ​യ്യാ​റി​ലെ സിം​ഹ​പാ​ർ​ക്കിൽ ക​ടു​വ​കൾക്ക് ആ​ശു​പ​ത്രി​യൊരുങ്ങുന്നു
Thursday, October 29, 2020 11:22 PM IST
കാ​ട്ടാ​ക്ക​ട: ക​ടു​വ​ക​ൾ​ക്കാ​യി ഒ​രു ആ​തു​രാ​ല​യം ഒ​രു​ങ്ങു​ന്നു. വൈ​ൽ​ഡ് ലൈ​ഫ് സൊ​സൈ​റ്റി​യും ഗ്ലോ​ബ​ൽ ടൈ​ഗ​ർ​ഫോ​റ​വും ഇ​ക്കാ​ര്യ​ത്തി​ൽ മാർഗനിർദേശങ്ങൾ തയാറാക്കു​ന്ന​തി​നി​ടെ സം​സ്ഥാ​ന വ​നം വ​കു​പ്പ് ഒ​രു പ​ടി മു​ന്നോ​ട്ട് . വം​ശ​നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​യ ക​ടു​വ​ക​ൾ​ക്കാ​യി ഒ​രു ആ​തു​രാ​ല​യം തു​ട​ങ്ങാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് സം​സ്ഥാ​ന വ​നം വ​കു​പ്പ് . നെ​യ്യാ​റി​ലെ സിം​ഹ​സ​ഫാ​രി പാ​ർ​ക്കി​ൽ അ​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ഇ​വ​ർ. അ​ങ്ങി​നെ ക​ടു​വാ ദി​ന​ത്തി​ൽ ക​ടു​വ​ക​ൾ​ക്കും കി​ട്ടും ഒ​രു ആ​ശു​പ​ത്രി.
നെ​യ്യാ​റി​ലെ തു​രു​ത്തി​ൽ പ​ശ്ചി​മ​ഘ​ട്ട വി​ക​സ​ന പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി 10 ഏ​ക്ക​റി​ൽ 1985ൽ ​ആ​രം​ഭി​ച്ച നെ​യ്യാ​ർ സിം​ഹ സ​ഫാ​രി പാ​ർ​ക്ക് ഏ​റെ​ക്കാ​ലം നെ​യ്യാ​റി​ന്‍റെ ആ​ക​ർ​ഷ​ണ​മാ​യി​രു​ന്നു. ഇ​പ്പോ​ൾ സിം​ഹ​ങ്ങ​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​തോ​ടെ സ​ഞ്ചാ​രി​ക​ൾ ഇ​ങ്ങോ​ട്ട് എ​ത്താ​റു​മി​ല്ല. പാ​ർ​ക്ക് ന​വീ​ക​രി​ക്കാ​നും സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നും നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി​യെ​ങ്കി​ലും അ​തൊ​ന്നും ന​ട​ന്നി​ല്ല.
സൂ ​അ​ഥോ​റി​റ്റി ഓ​ഫ് ഇ​ൻ​ഡ്യ​യു​ടെ ച​ട്ട പ്ര​കാ​രം ചി​കി​ത്സ​ന​ട​ത്താ​നും പ​രി​ച​രി​ക്കാ​നും ഉ​ള്ള സൗ​ക​ര്യം നെ​യ്യാ​റി​ലെ സിം​ഹ സ​ഫാ​രി പാ​ർ​ക്കി​ലാ​ണ് ഉ​ള്ള​ത്. ചി​കി​ത്സ​യ്ക്കു പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കും വി​ധം പ്ര​ത്യേ​ക രീ​തി​യി​ൽ നി​ർ​മി​ച്ച കൂ​ടു​ക​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ആ​ശു​പ​ത്രി​ക്കാ​യി നെ​യ്യാ​ർ പാ​ർ​ക്കി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.
അ​ടു​ത്തി​ടെ ഇ​വി​ടെ കേ​ര​ള​ത്തി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ നാ​ട്ടി​ലി​റ​ങ്ങി​യ ക​ടു​വ​ക​ളേ​യും പു​ലി​ക​ളേ​യും ഇ​വി​ട​ത്തെ കൂ​ടു​ക​ളി​ൽ എ​ത്തി​ച്ചാ​ണ് വി​ദ​ഗ്ധ പ​രി​ച​ര​ണം ന​ൽ​കി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ആ​തു​രാ​ല​യം ഒ​രു​ക്കാ​നാ​യി നെ​യ്യാ​റി​ന് ന​റു​ക്ക് വീ​ണ​ത്. ക​ടു​വ സം​ര​ക്ഷ​ണ സ​മി​തി​യും വൈ​ൽ​ഡ് ലൈ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടും ഇ​വി​ടെ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തും. അ​തി​നു​ശേ​ഷ​മാ​കും പ്ര​ഖ്യാ​പ​നം.