വെ​ണ്ണി​യൂ​ർ സ​ദാ​ശി​വ​ൻ അ​നു​സ്മ​ര​ണം
Thursday, October 29, 2020 11:22 PM IST
വി​ഴി​ഞ്ഞം: സി​പി​എം നേ​മം ഏ​രി​യ​ക​മ്മി​റ്റി അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന വെ​ണ്ണി​യൂ​ർ സ​ദാ​ശി​വ​ന്‍റെ 35-ാം ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണ​വും സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​ന​വും പാ​ർ​ട്ടി കോ​വ​ളം ഏ​രി​യ സെ​ക്ര​ട്ട​റി അ​ഡ്വ.​പി.​എ​സ് ഹ​രി​കു​മാ​ർ നി​ർ​വ​ഹി​ച്ചു. വെ​ണ്ണി​യൂ​ർ സ​ദാ​ശി​വ​ന്‍റെ പേ​രി​ൽ ലൈ​ബ്ര​റി ആ​രം​ഭി​ക്കാ​ൻ സ്ഥ​ല​വും കെ​ട്ടി​ട​വും മു​ൻ എം​എ​ൽ​എ വെ​ങ്ങാ​നൂ​ർ പി.​ഭാ​സ്ക​ര​നാ​ണ് സം​ഭാ​വ​ന ചെ​യ്ത​ത്. ലൈ​ബ്ര​റി​ക്കാ​യി ദേ​ശാ​ഭി​മാ​നി ജീ​വ​ന​ക്കാ​ര​ൻ വെ​ണ്ണി​യൂ​ർ സു​ധീ​ഷ് നി​ര​വ​ധി പു​സ്ത​ക​ങ്ങ​ൾ സം​ഭാ​വ​ന ന​ൽ​കി.
അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ വെ​ങ്ങാ​നൂ​ർ മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​നാ​യി. പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി. ​രാ​ജേ​ന്ദ്ര​കു​മാ​ർ, വെ​ങ്ങാ​നൂ​ർ പി.​ഭാ​സ്ക​ര​ൻ, മം​ഗ​ല​ത്തു കോ​ണം രാ​ജു, പി.​ച​ന്ദ്ര​കു​മാ​ർ, അ​ഡ്വ.​എ. രാ​ജ​യ്യ​ൻ, കോ​വ​ളം ബി.​ബാ​ബു, ബി ​വി. ര​ഞ്ജി​ത് കു​മാ​ർ, എ.​എ​സ്. സ​ന്തോ​ഷ് കു​മാ​ർ, ജി​നു എ​സ്.​സൈ​മ​ൺ എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി.