ബാ​ർ കോ​ഴ​ക്കേ​സ്: ഓ​ല​പ്പാ​മ്പ് കാ​ട്ടി പേ​ടി​പ്പി​ക്കേ​ണ്ട- ര​മേ​ശ് ചെ​ന്നി​ത്ത​ല
Monday, November 23, 2020 11:47 PM IST
വി​ഴി​ഞ്ഞം: ര​ണ്ടു ത​വ​ണ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടും അ​ഴി​മ​തി ക​ണ്ടെ​ത്താ​നാ​വാ​ത്ത ബാ​ർ കോ​ഴ​ക്കേ​സ് എ​ന്ന ഓ​ല​പ്പാ​മ്പ് കാ​ട്ടി പേ​ടി​പ്പി​ക്കേ​ണ്ട​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ന​ഗ​ര​സ​ഭ ഹാ​ർ​ബ​ർ ഡി​വി​ഷ​നി​ലെ സ്ഥാ​നാ​ർ​ഥി മു​ജീ​ബ് റ​ഹ്മാ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ വി​ഴി​ഞ്ഞം ഹാ​ർ​ബ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ഖ്യ​മ​ന്ത്രി​യെ പോ​ലെ പ്ര​തി​പ​ക്ഷ നേ​താ​വും അ​ഴി​മ​തി​ക്കാ​ര​നാ​ണെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് എ​ല്ലാ അ​ഴി​മ​തി​ക്കാ​രു​ടെ​യും പ്ര​ഭ​വ കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ അ​ഴി​മ​തി​ക്കാ​രെ മു​ഴു​വ​ൻ അ​ഴി​യെ​ണ്ണി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. നാ​ല​ര വ​ർ​ഷ​ത്തി​നി​ടെ ഒ​രു വ​ൻ​കി​ട പ​ദ്ധ​തി​യും ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​രി​നാ​യി​ല്ല. വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ പി​ടി​പ്പു​കേ​ട് കൊ​ണ്ടാ​ണ്. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ വി​ഴി​ഞ്ഞം തു​റ​മു​ഖ പാ​ക്കേ​ജി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട മു​ഴു​വ​ൻ പേ​രെ​യും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു..

കോ​ൺ​ഗ്ര​സ് ഹാ​ർ​ബ​ർ വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് വി​ശ്വ​നാ​ഥ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. അ​ഡ്വ. വി​ൻ​സ​ൻ​റ് എം​എ​ൽ​എ, മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബീ​മാ​പ​ള്ളി റ​ഷീ​ദ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ, കെ​പി​സി​സി സെ​ക്ര​ട്ട​റി അ​ഡ്വ.​ജി. സു​ബോ​ധ​ൻ, അ​ഡ്വ. കെ. ​വി. അ​ഭി​ലാ​ഷ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. എ​സ്. നു​സൂ​ർ, ആ​ർ. ശി​വ​കു​മാ​ർ, വെ​ങ്ങാ​നൂ​ർ കെ. ​ശ്രീ​കു​മാ​ർ കൗ​ൺ​സി​ല​ർ നി​സാ​ബീ​ഗം, സ്ഥാ​നാ​ർ​ഥി​ക​ളാ​യ മു​ജീ​ബ് റ​ഹ്മാ​ൻ, റ​ജീ​ന, സേ​വ്യ​ർ പ​യ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.