ആറ്റിങ്ങൽ നഗരസഭ
Monday, November 23, 2020 11:54 PM IST
വാ​ര്‍​ഡ് ഒന്ന് - കൊ​ച്ചു​വി​ള

എ​ല്‍​ഡി​എ​ഫ് -എ​സ്.​ലൈ​ലാ​ബീ​വി (സി​പി​ഐ)
വി​ദ്യാ​ര്‍​ഥി രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ പൊ​തു​രം​ഗ​ത്തെ​ത്തി. ക​ട​യ്ക്കാ​വൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​ല്‍ ബി​ല്‍​ക​ള​ക്ട​റാ​യി​രു​ന്നു. ക​മ്മ്യൂ​ണി​സ്റ്റ് മാ​ര്‍​ക്‌​സി​സ്റ്റ് പാ​ര്‍​ട്ടി ആ​റ്റി​ങ്ങ​ല്‍ ഏ​രി​യാ​ക​മ്മി​റ്റി​യം​ഗം മ​ഹി​ളാ​ഫെ​ഡ​റേ​ഷ​ന്‍ ജി​ല്ലാ​ക​മ്മി​റ്റി എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. സാ​ക്ഷ​ര​താ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു. ഇ​ന്‍​സ്ട്ര​ക്ട​റാ​യി​രു​ന്നു. എ​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണാ​ണ്. പ്രീ​ഡി​ഗ്രി​യാ​ണ് വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത. ആ​ദ്യ​മാ​യാ​ണ് മ​ത്സ​ര​രം​ഗ​ത്തെ​ത്തു​ന്ന​ത്.
യു​ഡി​എ​ഫ്- സീ​ന​ത്ത്.​ എ.​പി.​നി​സാ​ര്‍
(ഐ​യു​എം​എ​ല്‍)
മു​സ്‌ലിം ​ലീ​ഗി​ന്‍റെ സം​ഘ​ട​നാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വാം​ഗം. ഐ​യു​എം​എ​ല്‍ വ​നി​താ​ലീ​ഗി​ന്‍റെ ആ​റ്റി​ങ്ങ​ല്‍ മ​ണ്ഡ​ലം ട്ര​ഷ​റ​ര്‍. സാ​മൂ​ഹ്യ-​സാം​സ്‌​കാ​രി​ക-​ജീ​വ​കാ​രു​ണ്യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ക്രി​യാ​ത്മ​ക​മാ​യി ഇ​ട​പെ​ടു​ന്നു. പ്രീ​ഡി​ഗ്രി​യാ​ണ് വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത. മ​ത്സ​ര​രം​ഗ​ത്ത് ആ​ദ്യം.
എ​ന്‍​ഡി​എ-രാ​ധാ​മ​ണി​അ​മ്മ (ബിജെപി)
സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ന​ഴ്‌​സാ​യി ജോ​ലി​യി​ല്‍ നി​ന്ന് വി​ര​മി​ച്ചു. സ​ര്‍​വീ​സ് സം​ഘ​ട​ന​യി​ലൂ​ടെ പൊ​തു​പ്ര​വ​ര്‍​ത്ത​ന​രം​ഗ​ത്തേ​യ്ക്ക്. വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ജീ​വ​കാ​രു​ണ്യ​പ്ര​സ്ഥാ​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ ബി​ജെ​പി. പ്ര​വ​ര്‍​ത്ത​ക​യും ക​ര്‍​ഷ​ക​സം​ഘ​ട​ന​യു​ടെ വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​ണ്. ര​ണ്ടാം​ത​വ​ണ​യാ​ണ് മ​ത്സ​ര​രം​ഗ​ത്തെ​ത്തു​ന്ന​ത്.
വാ​ര്‍​ഡ്-രണ്ട്- ആ​ലം​കോ​ട്
എ​ല്‍​ഡി​എ​ഫ്- എ.​ആ​ര്‍.​ന​ജാം (സി​പി​എം)
വി​ദ്യാ​ര്‍​ഥി രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ പൊ​തു​രം​ഗ​ത്തെ​ത്തി. ഡി​വൈ​എ​ഫ്ഐ ആ​റ്റി​ങ്ങ​ല്‍ ടൗ​ണ്‍ പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി എ​ന്നീ​നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. സി​പി​എം ആ​റ്റി​ങ്ങ​ല്‍ ഈ​സ്റ്റ് ലോ​ക്ക​ല്‍​ക​മ്മി​റ്റി​യം​ഗം. ആ​റ്റി​ങ്ങ​ല്‍ ടൗ​ണ്‍​സ​ര്‍​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍​ബോ​ര്‍​ഡ് അം​ഗം. 2010-ല്‍ ​ഇ​തേ വാ​ര്‍​ഡി​ല്‍ നി​ന്ന് കൗ​ണ്‍​സി​ല​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
യു​ഡി​എ​ഫ്- എ.​എം.​ന​സീ​ര്‍ (കോ​ണ്‍​ഗ്ര​സ്)
വി​ദ്യാ​ര്‍​ഥി രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ പൊ​തു​പ്ര​വ​ര്‍​ത്ത​ന​ത്തി​ലെ​ത്തി. ആ​ലം​കോ​ട് മു​സ്ലീം ജ​മാ​അ​ത്തി​ന്‍റെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ആ​ലം​കോ​ട് സാ​ധു സ​ഹാ​യ​സ​മി​തി പ്ര​സി​ഡ​ന്‍റാ​ണ്. കേ​ബി​ള്‍ ഓ​പ്പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ആ​റ്റി​ങ്ങ​ല്‍ മേ​ഖ​ലാ​പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. സാ​മ്പ​ത്തി​ക​ശാ​സ്ത്ര​ത്തി​ല്‍ ബി​രു​ദം. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ദ്യം.
എ​ന്‍​ഡി​എ-ച​ന്ദ്ര​ഹാ​സ​ന്‍ (ബിജെപി)
ഏ​റെ​ക്കാ​ല​ത്തെ പ്ര​വാ​സ​ജീ​വി​ത​ത്തി​നു​ശേ​ഷം നാ​ട്ടി​ലെ​ത്തി പൊ​തു​പ്ര​വ​ര്‍​ത്ത​ന​രം​ഗ​ത്തി​റ​ങ്ങി. 10 വ​ര്‍​ഷ​മാ​യി ബി​ജെ​പി​യു​മാ​യും പോ​ഷ​ക​സം​ഘ​ട​ന​ക​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ആ​റ്റി​ങ്ങ​ല്‍ മു​നി​സി​പ്പ​ല്‍ ക​മ്മി​റ്റി വൈ​സ്പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗ​മാ​ണ്. എ​സ്എ​ന്‍​ഡി​പി ആ​ലം​കോ​ട് ശാ​ഖാ​പ്ര​സി​ഡ​ന്‍റ്, പൂ​വ​മ്പാ​റ മാ​ട​ന്‍​ന​ട ദേ​വീ​ക്ഷേ​ത്ര​ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്ത് ആ​ദ്യം.
വാ​ര്‍​ഡ്-മൂന്ന് പൂ​വ​മ്പാ​റ
എ​ല്‍​ഡി​എ​ഫ് -എ​സ്.​ര​ജി (സിപിഎം)
കു​ടും​ബ​ശ്രീ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ പൊ​തു​രം​ഗ​ത്തെ​ത്തി. ജ​നാ​ധി​പ​ത്യ മ​ഹി​ളാ​അ​സോ​സി​യേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ക​യും ആ​ശാ​പ്ര​വ​ര്‍​ത്ത​ക​യു​മാ​ണ്. 2015-ല്‍ ​പൂ​വ​മ്പാ​റ വാ​ര്‍​ഡി​ല്‍ മ​ത്സ​രി​ച്ച് കൗ​ണ്‍​സി​ല​റാ​യി. ഇ​തേ​വാ​ര്‍​ഡി​ല്‍ വീ​ണ്ടും ജ​ന​വി​ധി​തേ​ടു​ന്നു.
യു​ഡി​എ​ഫ്- വി.​ജ​യ​ശ്രീ (കോ​ണ്‍​ഗ്ര​സ്)
കു​ട്ടി​ക്കാ​ലം​മു​ത​ല്‍ കോ​ണ്‍​ഗ്ര​സി​നോ​ട് ആ​ഭി​മു​ഖ്യം. കു​ടും​ബാം​ഗ​ങ്ങ​ളെ​ല്ലാം കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണ്. ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലെ​ല്ലാം പ​ങ്കെ​ടു​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ദ്യം.
എ​ന്‍ഡിഎ- ദീ​പാ​ രാ​ജേ​ഷ് (ബിജെപി)
ബി​ജെ​പി മ​ണ്ഡ​ലം​ക​മ്മി​റ്റി​യം​ഗ​മാ​ണ്. ക​ണ്‍​സ്ട്ര​ക്‌ഷന്‍ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി​ചെ​യ്തി​രു​ന്നു. കു​ട്ടി​ക്കാ​ലം​മു​ത​ല്‍ സം​ഘം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വം. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ള്‍ പൊ​തു​ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​നും സ​ഹാ​യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്നു. 2015-ല്‍ ​ഇ​തേ​വാ​ര്‍​ഡി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ചു. ജ​ന്തു​ശാ​സ്ത്ര​ത്തി​ല്‍ ബി​രു​ദം.
വാ​ര്‍​ഡ്-നാല് എ​ല്‍​എം​എ​സ്
എ​ല്‍​ഡി​എ​ഫ്- എ​ല്‍.​ആ​ര്‍.​ചി​ത്ര (സിപിഎം)
ജീ​വ​കാ​രു​ണ്യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ പൊ​തു​രം​ഗ​ത്തേ​യ്ക്ക്. വി​ദേ​ശ​ത്ത് ബി​ഹേ​വി​യ​റ​ല്‍ തെ​റാ​പ്പി​സ്റ്റാ​യി ഓ​ട്ടി​സം വെ​ല്ലു​വി​ളി​നേ​രി​ടു​ന്ന കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്ത് ആ​ദ്യം.
യു​ഡി​എ​ഫ്-എ​സ്.​സൗ​ഗ​ന്ധി (കോ​ണ്‍​ഗ്ര​സ്)
പാ​ര്‍​ക്ക് വ്യൂ ​റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു. കു​ടും​ബ​ശ്രീ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​ണ്. സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി​നോ​ക്കു​ന്നു. മ​ത്സ​ര​രം​ഗ​ത്ത് ആ​ദ്യം.
എ​ന്‍​ഡി​എ- എ​സ്.​ശാ​ന്ത​കു​മാ​രി (ബി​ജെ​പി)
പാ​ര്‍​ക്ക് വ്യൂ ​റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍​സ് ആ​റ്റി​ങ്ങ​ലി​ന്‍റെ ട്ര​ഷ​റ​റാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. പ്ര​വാ​സ​ജീ​വി​ത​ത്തി​നു​ശേ​ഷം നാ​ട്ടി​ലെ​ത്തി പൊ​തു​രം​ഗ​ത്ത് സ​ജീ​വ​മാ​യി. മ​ത്സ​ര​രം​ഗ​ത്ത് ആ​ദ്യം.
വാ​ര്‍​ഡ്-അഞ്ച് ക​രി​ച്ച​യി​ല്‍
എ​ല്‍​ഡിഎ​ഫ്- പി.​ജ​യ​റാം (സിപിഎം)
ന​ഗ​ര​സ​ഭ​യു​ടെ ആ​ദ്യ​കൗ​ണ്‍​സി​ലി​ല്‍ അം​ഗ​മാ​യി​രു​ന്ന എ​സ്.​പ​ങ്ക​ജാ​ക്ഷ​ന്‍റെ മ​ക​ന്‍. സി​പി​എം ബ്രാ​ഞ്ച്ക​മ്മി​റ്റി​യം​ഗം. വി​ദ്യാ​ഭ്യാ​സ​കാ​ലം മു​ത​ല്‍ പൊ​തു​പ്ര​വ​ര്‍​ത്ത​ന​രം​ഗ​ത്ത് സ​ജീ​വം. സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളി​ലെ​ല്ലാം ക്രി​യാ​ത്മ​ക​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ന്നു.
യു​ഡി​എ​ഫ് -എ​സ്.​പ്ര​ശാ​ന്ത​ന്‍ (കോ​ണ്‍​ഗ്ര​സ്)
വി​ദ്യാ​ര്‍​ഥി​ രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ പൊ​തു​രം​ഗ​ത്ത്. 33 വ​ര്‍​ഷം അ​ധ്യാ​പ​ക​നാ​യി ജോ​ലി​ചെ​യ്തു. ആ​റ്റി​ങ്ങ​ല്‍ ഡ​യ​റ്റി​ല്‍ നി​ന്ന് വി​ര​മി​ച്ചു. ജി​എ​സ്ടി​യു സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു.
കോ​ണ്‍​ട്രാ​ക്ട് കാ​രേ​ജ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന​ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി​യാ​ണ്. മ​ത്സ​ര​രം​ഗ​ത്ത് ആ​ദ്യം.
എ​ന്‍​ഡി​എ -സി.​എ​സ്.​ജീ​വ​ന്‍​ലാ​ല്‍ (ബി​ജെപി)
വി​ദ്യാ​ര്‍​ഥി​ രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ പൊ​തു​രം​ഗ​ത്തേ​യ്ക്ക്. പ്ര​വാ​സ​ജീ​വി​ത​ത്തി​നു​ശേ​ഷം നാ​ട്ടി​ലെ​ത്തി ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്നു. ക​ര്‍​ഷ​ക​മോ​ര്‍​ച്ച ആ​റ്റി​ങ്ങ​ല്‍ ഈ​സ്റ്റ് മേ​ഖ​ലാ​സെ​ക്ര​ട്ട​റി. മ​ത്സ​ര​രം​ഗ​ത്ത് ആ​ദ്യം.