കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​നു​ള്ള ഉ​ത്ത​ര​വ് : ഇതുവരെ ശല്യക്കാരായ 42 പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ന്നു
Tuesday, November 24, 2020 11:56 PM IST
പാ​ലോ​ട് : കൃ​ഷി​ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലാ​നു​ള്ള ഉ​ത്ത​ര​വ് പു​തു​ക്കി ഇ​റ​ക്കി​യ​ത് ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി. ആ​ദ്യ ഉ​ത്ത​ര​വി​ലെ അ​പാ​ക​ത​ക​ള്‍ പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടാ​ണ് പു​തി​യ ഉ​ത്ത​ര​വ്. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ജി​ല്ല​യി​ല്‍ 42-കാ​ട്ടു പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ന്ന​ത്. ഇ​തി​ല്‍ നാ​ല്‍​പ്പ​തെ​ണ്ണ​വും പാ​ലോ​ട് റെ​യ്ഞ്ച് ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ല്‍ നി​ന്നു​മാ​ണ്. ര​ണ്ടെ​ണ്ണം പ​രു​ത്തി​പ്പ​ള്ളി റെ​യ്ഞ്ച് പ​രി​ധി​യി​ലും. പാ​ലോ​ട് റേ​ഞ്ചി​ലെ ക​ല്ല​റ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു​മാ​ത്രം 22-കാ​ട്ടു പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ന്നു . സം​സ്ഥാ​ന​ത്ത് ഉ​ണ്ടാ​കു​ന്ന കാ​ര്‍​ഷി​ക ന​ഷ്ട​ങ്ങ​ളി​ല്‍ ഗ​ണ്യ​മാ​യ പ​ങ്കും കാ​ട്ടു​പ​ന്നി​ക​ളാ​ണു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ​തോ​ടെ​യാ​ണ് വെ​ടി​വ​ച്ചു കൊ​ല്ലാ​ന്‍ വ​നം​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.
ജ​ന​ജാ​ഗ്ര​താ സ​മി​തി​ക​ള്‍​ക്കാ​ണ് മേ​ല്‍​നോ​ട്ടം. അ​താ​ത് പ്ര​ദേ​ശ​ത്തെ ഡി​എ​ഫ്ഒ​മാ​ര്‍​ക്കാ​ണ് ന​ട​ത്തി​പ്പി​ന്‍റെ ചു​മ​ത​ല. അ​താ​ത് ഡി​വി​ഷ​ന്‍ പ​രി​ധി​യി​ല്‍ തോ​ക്കു​ഉ​പ​യോ​ഗി​ക്കാ​ന്‍ ലൈ​സ​ന്‍​സു​ള്ള വ്യ​ക്തി​ക​ളു​ടെ പാ​ന​ലി​ല്‍ നി​ന്നു​മാ​ണ് വെ​ടി​വ​ച്ചു കൊ​ല്ലാ​ന്‍ ആ​ളെ ക​ണ്ടെ​ത്തു​ന്ന​ത്. ഒ​രു പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ല്ലാ​ന്‍ 1000-രൂ​പ​യാ​ണ് പാ​രി​തോ​ഷി​കം ന​ല്‍​കു​ന്ന​ത്. പ​ദ്ധ​തി ഗ്രാ​മീ​ണ ക​ര്‍​ഷ​ക​ര്‍​ക്ക് വ​ലി​യൊ​രാ​ശ്വാ​സ​മാ​ണെ​ന്ന് പാ​ലോ​ട് റേ​ഞ്ച് ഓ​ഫീ​സ​ര്‍ ബി.​അ​ജി​ത്കു​മാ​ര്‍ പ​റ​ഞ്ഞു.