കൈ​പ്പു​സ്ത​ക വി​ത​ര​ണം ച​ട്ട​ലം​ഘ​ന​മെ​ന്ന് പരാതി
Wednesday, November 25, 2020 12:01 AM IST
നെ​ടു​മ​ങ്ങാ​ട്: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന രേ​ഖ എ​ന്ന പേ​രി​ൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ല​ക്ഷ​ക്ക​ണ​ക്കി​ന് കൈ​പ്പു​സ്ത​ക​മ​ടി​ച്ച് കു​ടും​ബ​ശ്രീ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന​ത് ഇ​ല​ക്‌​ഷ​ൻ പെ​രു​മാ​റ്റ ച​ട്ട​ത്തി​ന്‍റെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണെ​ന്ന് കെ​പി​സി​സി നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം ആ​നാ​ട് ജ​യ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ഇ​ല​ക്‌​ഷ​ൻ പ്ര​ഖ്യാ​പി​ക്കു​ക​യും പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​രി​ക​യും തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്ട​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഭ​ര​ണ​സാ​ര​ഥ്യം ഏ​റ്റെ​ടു​ത്ത​തി​നും​ശേ​ഷം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി വി​ഹി​തം ഉ​പ​യോ​ഗി​ച്ച് വി​ക​സ​ന രേ​ഖ എ​ന്ന പേ​രി​ൽ കൈ​പ്പു​സ്ത​കം അ​ടി​ച്ചു ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ ഓ​ഫീ​സ് വ​ഴി​യും കു​ടും​ബ​ശ്രീ വ​ഴി​യും വി​ത​ര​ണം ചെ​യ്യു​ന്ന​തി​നെ​പ്പ​റ്റി സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ഇ​ല​ക്‌​ഷ​ൻ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട്ടു കു​റ്റ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ആ​നാ​ട് ജ​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.