ആരോടും മമതയില്ലാത്ത വെ​ഞ്ഞാ​റ​മൂ​ട്
Wednesday, November 25, 2020 12:01 AM IST
വെ​ഞ്ഞാ​റ​മൂ​ട് : വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കെ.​ഷീ​ലാ​കു​മാ​രി എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യും ദീ​പാ എ. ​അ​നി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യും കെ.എസ്. അ​ഞ്ജ​ന എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യു​മാ​യി രം​ഗ​ത്ത് എ​ത്തി​യ​തോ​ടെ വെ​ഞ്ഞാ​റ​മൂ​ട് ജില്ലാ ഡി​വി​ഷ​നി​ൽ പ്ര​ച​ര​ണ​രം​ഗം സ​ജീ​വ​മാ​യി. ഇ​ത്ത​വ​ണ കോ​ൺ​ഗ്ര​സി​നും സി​പി​എ​മ്മി​നും ഇ​വി​ടെ അ​ഭി​മാ​ന പോ​രാ​ട്ട​മാ​ണ്. ഡി​വൈ​എ​ഫ്ഐ നേ​താ​വ് വൈ.​വി ശോ​ഭ കു​മാ​ർ 5200 വോ​ട്ടു​ക​ൾ​ക്ക് കോ​ൺ​ഗ്ര​സി​ലെ വാ​സു​വി​നെ തോ​ൽപ്പി​ച്ചാ​ണ് ക​ഴി​ഞ്ഞ ത​വ​ണ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​യാ​യ​ത്. നി​ല​വി​ൽ വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​ഷീ​ലാ​കു​മാ​രി. 2010 - 15 കാ​ല​യ​ള​വി​ൽ പു​ല്ല​മ്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​രു​ന്നു. ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍റെ വെ​ഞ്ഞാ​റ​മൂ​ട് ഏ​രി​യ സെ​ക്ര​ട്ട​റി, സി​പി​എം തേ​മ്പാം​മൂ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം, മ​ഹി​ള പ്ര​ധാ​ൻ ഏ​ജ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി അം​ഗം എ​ന്നീ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചു വ​രു​ന്നു.
യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ദീ​പ എ. ​അ​നി​ൽ നി​ല​മേ​ൽ എ​ൻ​എ​സ്എ​സ് കേ​ള​ജി​ലെ കെ​എ​സ്‌​യു യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യാ​യി വി​ദ്യാ​ർ​ഥി രാ​ഷ​ട്രീ​യ​ത്തി​ലൂ​ടെ​യാ​യി​രു​ന്നു സം​ഘ​ട​നാ രം​ഗ​പ്ര​വേ​ശം. പി​ന്നീ​ട് കോ​ള​ജ് യൂ​ണി​യ​ൻ വ​നി​താ പ്ര​തി​നി​ധി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വി​വാ​ഹ ശേ​ഷം പ്ര​വാ​സ​ത്തി​ലെ​ത്തി​യ​പ്പോ​ൾ പൊ​തു​രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​വി​ടെ തു​ട​ക്ക​മി​ട്ടു. കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​വാ​സി സം​ഘ​ട​ന​യാ​യി​രു​ന്ന ഇ​ൻ​കാ​സി​ന്‍റെ വ​നി​താ പ്രാ​വാ​സി വി​ഭാ​ഗം രൂ​പീ​ക​രി​ക്കാ​ൻ മു​ൻ​കൈ എ​ടു​ത്തു. ദു​ബൈ വ​നി​ത ഇ​ൻ​കാ​സി​ന്‍റെ പ്ര​ഥ​മ പ്ര​സി​ഡ​ന്‍റാ​യി പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ പ്ര​വ​ർ​ത്തി​ച്ചു. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ജീ​വ​മാ​യ ഇ​വ​രെ​ത്തേ​ടി എ​മി​റേ​റ്റ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​വാ​ർ​ഡ്, റാ​സ​ൽ കൈ​മ മ​ല​യാ​ളി സ​മാ​ജം അ​വാ​ർ​ഡ് റോ​ട്ട​റി ക്ല​ബ്ബ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം റോ​യ​ൽ അ​വാ​ർ​ഡ് തു​ട​ങ്ങി​യ അം​ഗീ​കാ​ര​ങ്ങ​ൾ എ​ത്തി.
എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യ കെ. ​എ​സ്. അ​ഞ്ജ​ന 1985ൽ ​എം ജി ​കോ​ളേ​ജി​ലെ എ​ബി​വി​പി യൂ​ണി​റ്റി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടാ​ണ് സം​ഘ​ട​നാ രം​ഗ​ത്ത് ക​ട​ന്നു​വ​രു​ന്ന​ത്. 1990 ൽ ​കോ​ള​ജി​ലെ ആ​ദ്യ ചെ​യ​ർ​പേ​ഴ്സ​ണാ​യി. 2011ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചി​രു​ന്നു. അ​ധ്യാ​പി​ക​യാ​യി​രു​ന്നു. മാ​തൃ​ക ക്ഷീ​ര ക​ർ​ഷ​ക കൂ​ടി​യാ​ണ്.
ഇ​രു മു​ന്ന​ണി​ക​ൾ​ക്കും ഒ​പ്പം മാ​റി മാ​റി നി​ൽ​ക്കു​ന്ന ഡി​വി​ഷ​നാ​ണ് വെ​ഞ്ഞാ​റ​മൂ​ട്, പു​ല്ല​മ്പാ​റ, മാ​ണി​ക്ക​ൽ, നെ​ല്ല​നാ​ട്, ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 54 വാ​ർ​ഡു​ക​ൾ ഈ ​ഡി​വി​ഷ​നി​ലു​ണ്ട്. പ​തി​വ് തെ​റ്റി​ച്ചു​ള്ള വി​ജ​യ പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ൽ​ഡി​എ​ഫ്. എ​ന്നാ​ൽ ഇ​ത്ത​വ​ണ മ​ണ്ഡ​ലം തി​രി​ച്ചു പി​ടി​യ്ക്കു​മെ​ന്ന് യു​ഡി​എ​ഫ് അ​വ​കാ​ശ​പ്പെ​ടു​ന്നു. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​ഞ്ജ​ന പ്ര​ച​ര​ണ കാ​ര്യ​ത്തി​ൽ സ​ജീ​വ​മാ​ണ്. ബി​ജെ​പി നേ​ടു​ന്ന വോ​ട്ടു​ക​ൾ ഇ​രു മു​ന്ന​ണി​ക​ൾ​ക്കും ഭീ​ക്ഷ​ണി​യാ​ണ്.