ത്രി​കോ​ണ മ​ത്സ​ര​ത്തി​നൊ​രു​ങ്ങി പാ​ങ്ങോ​ട്; സീ​റ്റ് നി​ല​നി​ര്‍​ത്താ​ന്‍ ബി​ജെ​പി
Wednesday, November 25, 2020 12:02 AM IST
പേ​രൂ​ര്‍​ക്ക​ട: വീ​ണ്ടും ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് വ​നി​താ സം​വ​ര​ണ വാ​ര്‍​ഡും തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടെ 39-ാം വാ​ര്‍​ഡു​മാ​യ പാ​ങ്ങോ​ട്. കാ​ല​ങ്ങ​ളാ​യി സി​പി​എം ആ​ധി​പ​ത്യം പു​ല​ര്‍​ത്തി​യി​രു​ന്ന വാ​ര്‍​ഡ് ക​ഴി​ഞ്ഞ ത​വ​ണ ബി​ജെ​പി​ക്കു വ​ഴി​മാ​റു​ക​യാ​യി​രു​ന്നു. ഇ​ത്ത​വ​ണ ശ്രീ​ചി​ത്രാ ന​ഗ​ര്‍ സ്വ​ദേ​ശി അ​ഡ്വ. സ്മി​ത സു​മേ​ഷാ​ണ് വാ​ര്‍​ഡി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി. ശ​ര​ണ്യ എ​സ്. നാ​യ​രാ​ണ് സി​പി​എം സ്ഥാ​നാ​ര്‍​ഥി. ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി വാ​ര്‍​ഡി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത് ഒ. ​പ​ത്മ​ലേ​ഖ​യാ​ണ്.
ഒ​രു കോ​ണ്‍​ഗ്ര​സ് കു​ടും​ബ​മാ​ണ് സ്മി​ത​യു​ടേ​ത്. ഇ​വ​ര്‍ പാ​ര്‍​ട്ടി അം​ഗ​മാ​ണ്. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് പാ​ര്‍​ട്ടി​ക്ക് വി​വി​ധ ബൂ​ത്തു​ക​ളി​ല്‍ സ്വാ​ധീ​ന​മു​ണ്ടെ​ന്നും അ​തു ത​നി​ക്ക​നു​കൂ​ല​മാ​കു​മെ​ന്നു​മാ​ണ് സ്ഥാ​നാ​ര്‍​ഥി പ​റ​യു​ന്ന​ത്. ശ്രീ​ചി​ത്രാ ന​ഗ​ര്‍ സ്വ​ദേ​ശി​നി​യാ​യ ശ​ര​ണ്യ പാ​ര്‍​ട്ടി അം​ഗ​മാ​ണ്. സ്മി​ത സു​മേ​ഷ് ശ​ര​ണ്യ​യു​ടെ ബ​ന്ധു​വാ​ണ്. ബി​രു​ദ​ധാ​രി​യാ​യ ശ​ര​ണ്യ പ​ത്ര​പ്ര​വ​ര്‍​ത്ത​ക​യും ഒ​പ്പം ന​ര്‍​ത്ത​കി​യു​മാ​ണ്.
ബി​ജെ​പി സ്ഥാ​നാ​ര്‍​ത്ഥി പ​ത്മ​ലേ​ഖ അ​ങ്ക​ണ​വാ​ടി ടീ​ച്ച​റാ​ണ്. വ​ലി​യ​വി​ള ഏ​രി​യാ​ക​മ്മി​റ്റി അം​ഗ​മാ​യ ഇ​വ​ര്‍ മ​ഹി​ളാ മോ​ര്‍​ച്ച കോ-​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​ണ്. അ​ഞ്ച് ബൂ​ത്തു​ക​ളാ​ണ് വാ​ര്‍​ഡി​ലു​ള്ള​ത്. ഏ​ക​ദേ​ശം 5,500 വോ​ട്ട​ര്‍​മാ​രു​ണ്ട്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച എ​സ്.​എ​സ് മ​ധു​സൂ​ദ​ന​ന്‍ നാ​യ​ര്‍ 48 വോ​ട്ടു​ക​ള്‍​ക്കാ​ണ് വാ​ര്‍​ഡി​ല്‍ വി​ജ​യി​ച്ച​ത്.