വ​ലി​യ​വി​ള​യി​ലെ പോ​ര് വ​നി​ത​ക​ള്‍ ത​മ്മി​ല്‍; വാ​ര്‍​ഡ് പി​ടി​ക്കാ​ന്‍ സി​പി​എം
Wednesday, November 25, 2020 12:02 AM IST
പേ​രൂ​ര്‍​ക്ക​ട: വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന വ​ലി​യ​വി​ള വാ​ര്‍​ഡി​ല്‍ ഇ​ത്ത​വ​ണ വ​നി​ത​ക​ള്‍ ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​ണ്. ന​ഗ​ര​സ​ഭ​യു​ടെ 41-ാം വാ​ര്‍​ഡാ​യ വ​ലി​യ​വി​ള നി​ല​നി​ര്‍​ത്താ​ന്‍ ബി​ജെ​പി​യും പി​ടി​ച്ചെ​ടു​ക്കാ​ന്‍ സി​പി​എ​മ്മും രം​ഗ​ത്തി​റ​ങ്ങു​മ്പോ​ള്‍ വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​മ്പ് ത​ങ്ങ​ളു​ടെ കൈ​യി​ലാ​യി​രു​ന്നു വാ​ര്‍​ഡ് കൈ​ക്ക​ലാ​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ള്‍ മെ​ന​യു​ക​യാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം.
കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് ഗ്രൂ​പ്പി​ലെ ടി. ​താ​ര (53) യും ​സി​പി​എം സ്ഥാ​നാ​ര്‍​ഥി​യാ​യി എ​സ്. മ​ഞ്ചു (54) വും ​മ​ത്സ​രി​ക്കു​മ്പോ​ള്‍ വാ​ര്‍​ഡി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി പി.​എ​സ്. ദേ​വി​മ (35) യാ​ണ്. ആ​ശാ​വ​ര്‍​ക്ക​റാ​യ താ​ര ഇ​ല​ങ്ക​ത്ത് ന​ഗ​ര്‍ സ്വ​ദേ​ശി​യാ​ണ്. വ​ലി​യ​വി​ള സ്വ​ദേ​ശി​നി​യാ​യ മ​ഞ്ചു ആ​ശാ​വ​ര്‍​ക്ക​റാ​ണ്. ബി​രു​ദ​ധാ​രി​യാ​യ ദേ​വി​മ പാ​ര്‍​ട്ടി അം​ഗ​മാ​ണ്. അ​ഞ്ച് ബൂ​ത്തു​ക​ളു​ള്ള വാ​ര്‍​ഡി​ല്‍ 6,500-നു ​പു​റ​ത്ത് വോ​ട്ട​ര്‍​മാ​രു​ണ്ട്.
ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വാ​ര്‍​ഡി​ല്‍ നി​ന്നു മ​ത്സ​രി​ച്ച ബി.​ജെ.​പി സ്ഥാ​നാ​ര്‍​ത്ഥി വി.​ജി ഗി​രി​കു​മാ​ര്‍ 800-ല്‍​പ്പ​രം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് കൗ​ണ്‍​സി​ല​റാ​യ​ത്. അ​തി​നു​മു​മ്പ് സി.​പി.​എ​മ്മി​ന്‍റെ കൈ​വ​ശ​മാ​യി​രു​ന്നു വാ​ര്‍​ഡ്.