ഹണിട്രാപ്പിലൂടെ പണം തട്ടിയ രാജസ്ഥാൻകാർ പിടിയിൽ
Thursday, November 26, 2020 11:59 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി സ്ത്രീ​ക​ളു​ടെ ചി​ത്ര​വും ശ​ബ്ദ​വും ഉ​പ​യോ​ഗി​ച്ച് ഹ​ണി​ട്രാ​പ്പി​ലൂ​ടെ വി​ദ്യാ​സ​ന്പ​ന്ന​രാ​യ യു​വാ​ക്ക​ളി​ൽ നി​ന്ന് പ​ണം ത​ട്ടി​യ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​ക​ളെ സൈ​ബ​ർ ക്രൈം ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ൽ രാ​ജ​സ്ഥാ​ൻ കാ​മ​ൻ സ്വ​ദേ​ശി​ക​ളാ​യ ന​ഹ​ർ​സിം​ഗ്, സു​ഖ്ദേ​വ് സിം​ഗ് എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഐ​പി​എ​സു​കാ​രു​ടെ അ​ട​ക്കം പേ​രി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ക്കൗ​ണ്ട് സൃ​ഷ്ടി​ച്ചു സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പ​ണം ആ​വ​ശ്യ​പ്പെ​ട്ട രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ 17 കാ​ര​നെ​യും പോ​ലീ​സ് പി​ടി​കൂ​ടി.
അ​ങ്കി​ത ശ​ർ​മ എ​ന്ന പേ​രി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ പ്രൊ​ഫൈ​ൽ ചി​ത്ര​മു​ള്ള ഫേസ്ബു​ക്ക് അ​ക്കൗ​ണ്ടി​ൽ നി​ന്നു​മാ​ണ് യു​വാ​വി​ന് ഫ്ര​ണ്ട് റി​ക്വ​സ്റ്റ് ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് ഫേസ്ബു​ക്ക് മെ​സ​ജ​ർ വ​ഴി സൗ​ഹൃ​ദം സ്ഥാ​പി​ച്ച് വാ​ട്സ് ആ​പ്പി​ലൂ​ടെ ശ​ബ്ദ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച് യു​വാ​വി​നെ കെ​ണി​യി​ൽ വീ​ഴ്ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. യു​വാ​വി​ന്‍റെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും ക​ര​സ്ഥ​മാ​ക്കി​യ​തി​നു ശേ​ഷം ഇ​വ ഇ​യാ​ളു​ടെ ഫേസ്ബു​ക്കി​ലു​ള്ള മ​റ്റു സു​ഹൃ​ത്തു​ക​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടു​ക​യാ​യി​രു​ന്നു. ഭീ​ഷ​ണി തു​ട​ർ​ന്ന​തോ​ടെ​യാ​ണ് പ​രാ​തി​യു​മാ​യി യു​വാ​വ് പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.
ഫേസ് ബു​ക്ക്, വാ​ട്സ് ആ​പ്പ്, ഗൂ​ഗി​ൾ എ​ന്നീ സ​ർ​വീ​സ് പ്രൊ​വൈ​ഡ​ൻ​മാ​ർ ന​ൽ​കി​യ വി​വ​ര​പ്ര​കാ​രം രാ​ജ​സ്ഥാ​നി​ലെ ഭ​ര​ത്പൂ​ർ ജി​ല്ല​യി​ലെ കാ​മ​ൻ, മേ​വാ​ത്ത് എ​ന്നീ സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി. ഡ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ടി. ​ശ്യാം​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ച് കാ​മ​ൻ പോ​ലീ​സിെന്‍റെസ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.
രാ​ജ​സ്ഥാ​ൻ, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഹ​രി​യാ​ന എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ഉ​ൾ​നാ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​തി​ക​ൾ കു​റ്റ​കൃ​ത്യം ചെ​യ്യു​ന്ന​ത്. ഫെ​യ്സ്ബു​ക്കി​ൽ നി​ന്ന് പ്രൈ​വ​സി പ്രൊ​ട്ട​ക്‌​ഷ​ൻ ഇ​ല്ലാ​ത്ത വ്യ​ക്തി​ക​ൾ ന​ൽ​കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് പ്ര​തി​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത്.
ഐ​ജി പി.​വി​ജ​യ​ൻ അ​ട​ക്കം സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യൂ​ണി​ഫോ​മി​ലു​ള്ള ചി​ത്ര​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യാ​ണ് രാ​ജ​സ്ഥാ​ൻ പു​ൽ​ഹാ​ന സ്വ​ദേ​ശി​യാ​യ 17 കാ​ര​ൻ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി വീ​ട്ടു​കാ​ർ ന​ൽ​കി​യ മൊ​ബൈ​ൽ ഫോ​ണും ഇ​ന്‍റർ​നെ​റ്റ് ക​ണ​ക്‌​ഷ​നും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്.
സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പ​ണം സ്വ​രൂ​പി​ക്കു​ന്ന​തി​ന് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചാ​ണ് ഐ​പി​എ​സു​കാ​രു​ടെ വ്യാ​ജ അ​ക്കൗ​ണ്ടി​ൽ നി​ന്ന് സ​ന്ദേ​ശ​ങ്ങ​ൾ എ​ത്തി​യ​ത്. സൈ​ബ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. റോ​ജ്, എ​സ്ഐ​മാ​രാ​യ ബി​ജു രാ​ധാ​കൃ​ഷ്ണ​ൻ, ബി​ജു​ലാ​ൽ എ​എ​സ്ഐ ഷി​ബു, സി​പി​ഒ മാ​രാ​യ ശ്രീ​രാ​ഗ്, വി​ജേ​ഷ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.