അ​ഡ്മി​ഷ​ന്‍റെ പേ​രി​ൽ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യ ആ​ൾ പി​ടി​യി​ൽ
Saturday, November 28, 2020 11:45 PM IST
തി​രു​വ​ന​ന്ത​പു​രം: എം​ബി​ബി​എ​സ്, മെ​ഡി​ക്ക​ൽ പി​ജി തു​ട​ങ്ങി​യ ഉ​ന്ന​ത മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ അ​ഡ്മി​ഷ​ന്‍റെ പേ​രി​ൽ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യ ആ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴ​ക്കൂ​ട്ടം ക​രി​യി​ൽ ദേ​ശ​ത്ത് എ​സ്എ നി​വാ​സി​ൽ അ​ൽ​ഹാ​ദ് (42) നെ​യാ​ണ് വ​ഞ്ചി​യൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ര്‍​ക്ക​ല നാ​വ​യി​കു​ളം ചാ​വ​ര്‍​കോ​ട് ശി​വാ​ന​ന്ദം വീ​ട്ടി​ല്‍ നി​ന്നും വ​ഞ്ചി​യൂ​ര്‍ പെ​രും​താ​ന്നി മാ​ന​വ​ന​ഗ​റി​ല്‍ താ​മ​സം ര​മ്യ വേ​ണു, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ മ​റ്റു ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ള്‍ എ​ന്നി​വ​ര്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ​ഞ്ചി​യൂ​ര്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ക​ര്‍​ണാ​ട​ക​യി​ലെ രാ​മ​യ്യ മെ​ഡി​ക്ക​ല്‍​കോ​ള​ജ് ഉ​ള്‍​പ്പെ​ടെ​യു​ള്ള കോ​ള​ജു​ക​ളി​ലേ​ക്ക് എം​ബി​ബി​എ​സി​ന് സീ​റ്റ് വാ​ങ്ങി ന​ല്‍​കാം എ​ന്ന ഉ​റ​പ്പി​ന്‍ മേ​ല്‍ ഓ​രോ​രു​ത്ത​രി​ല്‍ നി​ന്നും പ​ത്ത് ല​ക്ഷം രൂ​പ വീ​തം വാ​ങ്ങി​യ ശേ​ഷം ഇ​യാ​ള്‍ മു​ങ്ങു​ക​യാ​യി​രു​ന്നു. അ​ഡ്മി​ഷ​ൻ വാ​ങ്ങി ന​ല്കാ​മെ​ന്ന് പ​റ​ഞ്ഞ് നി​ര​വ​ധി ആ​ളു​ക​ളി​ൽ നി​ന്നും ഇ​ത്ത​ര​ത്തി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി തെ​ളി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.