പ​രാ​തി​ക്കാ​ര​നോ​ടു മോ​ശ​മാ​യി പെ​രു​മാ​റി​യ എ​എ​സ്ഐ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ
Saturday, November 28, 2020 11:45 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം : നെ​യ്യാ​ർ​ഡാം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ പ​രാ​തി​ക്കാ​ര​നോ​ടും മ​ക​ളോ​ടും മോ​ശ​മാ​യി പെ​രു​മാ​റി​യ ഗ്രേ​ഡ് എ​എ​സ്ഐ ഗോ​പ​കു​മാ​റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ഗോ​പ​കു​മാ​റി​നു ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണു ന​ട​പ​ടി.

സം​ഭ​വ​ത്തെ​ക്കു​റി​ച്ചു വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കാ​ൻ നെ​യ്യാ​റ്റി​ൻ​ക​ര ഡി​വൈ​എ​സ്പി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. 15 ദി​വ​സ​ത്തി​ന​കം ആ​ദ്യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും മൂ​ന്നു മാ​സ​ത്തി​ന​കം അ​ന്വേ​ഷ​ണ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി​ഐ​ജി സ​ജ്ഞ​യ് കു​മാ​ർ ഗു​രു​ദി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.മൂ​ത്ത​മ​ക​ളെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി നെ​യ്യാ​ർ ഡാം ​പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ പ​രാ​തി​ക്കാ​ര​നോ​ടും മ​ക​ളോ​ടും മോ​ശ​മാ​യ ഭാ​ഷ​യി​ൽ സം​സാ​രി​ക്കു​ക​യും പെ​രു​മാ​റു​ക​യും ചെ​യ്ത ഗ്രേ​ഡ് എ​എ​സ്ഐ ഗോ​പ​കു​മാ​റി​ന്‍റെ ന​ട​പ​ടി പോ​ലീ​സ് സേ​ന​യ്ക്കാ​കെ ക​ള​ങ്ക​മു​ണ്ടാ​ക്കി​യെ​ന്നു ഡി​ഐ​ജി സ​ജ്ഞ​യ് കു​മാ​ർ ഗു​രു​ദി​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കു സ​മ​ർ​പ്പി​ച്ച പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

നെ​യ്യാ​ർ​ഡാം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ കാ​ര്യ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ മ​ക​ൾ​ക്കൊ​പ്പം എ​ത്തി​യ പ​രാ​തി​ക്കാ​ര​നോ​ട് എ​എ​സ്ഐ ക​യ​ർ​ത്തു സം​സാ​രി​ക്കു​ന്ന​തും മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​തും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഗോ​പ​കു​മാ​റി​നെ കു​ട്ടി​ക്കാ​ന​ത്തെ സാ​യു​ധ പോ​ലീ​സ് ക്യാ​ന്പി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി​യ​തും വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​നാ​യി ഡി​ഐ​ജി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​തും.

പ​രാ​തി​ക്കാ​നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​ലൂ​ടെ ഗോ​പ​കു​മാ​ർ പോ​ലീ​സി​ന്‍റെ സ​ത്പേ​രി​ന് ക​ള​ങ്ക​മു​ണ്ടാ​ക്കി​യെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ഒ​രു​ത​ര​ത്തി​ലും ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ഗോ​പ​കു​മാ​റി​ന്‍റെ ചു​മ​ത​ല​യി​ൽ പെ​ടാ​ത്ത കാ​ര്യ​മാ​യി​രു​ന്നി​ട്ടു​കൂ​ടി പ​രാ​തി​ക്കാ​ര​നോ​ട് ത​ട്ടി​ക്ക​യ​റി. സ്റ്റേ​ഷ​നി​ൽ ഡ്യൂ​ട്ടി സ​മ​യ​ത്ത് യൂ​ണി​ഫോം ധ​രി​ക്കാ​തി​രു​ന്ന​തും ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്നും ഡി​ഐ​ജി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

കേ​സ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​റ​ത്തു​പോ​യി വ​ന്ന​തി​നാ​ലാ​ണ് യൂ​ണി​ഫോം ധ​രി​ക്കാ​തി​രു​ന്ന​തെ​ന്നാ​ണ് ഗോ​പ​കു​മാ​റി​ന്‍റെ വാ​ദം. എ​ന്നാ​ൽ കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ടി​ക​ളു​ടെ മൊ​ഴി​യെ​ടു​ക്കാ​നാ​യി പോ​കു​ന്പോ​ൾ മാ​ത്ര​മേ മ​ഫ്തി​യി​ൽ പോ​കാ​ൻ അ​നു​വാ​ദ​മു​ള്ളൂ. എ​ന്നാ​ൽ അ​ത്ത​ര​മൊ​രു പ​രാ​തി അ​ന്വേ​ഷി​ക്കാ​ന​ല്ല ഗോ​പ​കു​മാ​ർ പു​റ​ത്തു​പോ​യ​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.