വീ​ടി​നു​ള്ളി​ൽ കു​ഴി​ച്ചി​ട്ട നി​ല​യി​ൽ മൃ​ത​ദേ​ഹം
Sunday, November 29, 2020 4:42 AM IST
വി​തു​ര: വീ​ടി​നു​ള്ളി​ൽ കു​ഴി​ച്ചി​ട്ട നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. വി​തു​ര പ​ട്ട​ൻ​കു​ളി​ച്ച പാ​റ​യി​ൽ താ​ജു​ദ്ദീ​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. ഇ​യാ​ളു​ടെ സു​ഹൃ​ത്താ​യ ആ​ര്യ​നാ​ട് മീ​നാ​ങ്ക​ൽ സ്വ​ദേ​ശി മാ​ധ​വ(50) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ടു​ത്ത​ത് . താ​ജു​ദ്ദീ​ൻ ഒ​റ്റ​യ്ക്കാ​ണ് താ​മ​സം. അ​ഞ്ച് ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് മാ​ധ​വ​ൻ താ​ജു​ദീ​നോ​ടൊ​പ്പം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ശ​നി​യാ​ഴ്ച പൂ​ട്ടി​യി​ട്ട വീ​ടി​നു സ​മീ​പ​ത്ത് ജോ​ലി​യി​ലേ​ർ​പ്പെ​ട്ടി​രി​ക്ക​വെ ദു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​ണ് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്. താ​ജു​ദ്ദീ​ന് ചാ​രാ​യം വാ​റ്റും പ​ന്നി​യെ പി​ടി​ക്ക​ലും ഉ​ള്ള​തി​നാ​ൽ അ​താ​കു​മെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്. പോ​ലീ​സെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വീ​ടി​നു​ള്ളി​ൽ വാ​തി​ലി​ന്‍റെ ക​ട്ടി​ള​പ്പ​ടി​യി​ൽ ര​ക്തം ക​ട്ട​പി​ടി​ച്ചി​രി​ക്കു​ന്ന​താ​യി പു​റ​ത്ത് നി​ന്നും ക​ണ്ടു.

അ​ക​ത്ത് ക​യ​റി പ​രി​ശോ​ധി​ച്ച​പ്പോ​ൾ വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും മ​നു​ഷ്യ​വി​സ​ർ​ജ്യ​വും മു​ടി​യും ക​ണ്ടെ​ത്തി. മ​റ്റൊ​രു മു​റി​യു​ടെ മ​ണ്ണ് പൂ​ശി​യ ത​റ​യി​ൽ അ​ഞ്ച​ടി വ​ലു​പ്പ​ത്തി​ൽ നി​റ​വ്യ​ത്യാ​സ​വും തോ​ന്നി. കു​ഴി​ച്ച​പ്പോ​ൾ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ദ​ർ സ്ഥ​ല​ത്തെ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. താ​ജു​ദ്ദീ​ൻ ഒ​ളി​വി​ലാ​ണ്. ഇ​യാ​ൾ​ക്കു വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.