ക​ണ്ണം​തൊ​ടി​യി​ലെ മ​രു​മ​ക്ക​ൾ തെ​ര​ഞ്ഞെ​ടു​പ്പു ചൂ​ടി​ലാ​ണ്
Wednesday, December 2, 2020 11:32 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ചെ​മ്മ​ല​ശേ​രി​യി​ലെ മ​ണ്ണേ​ങ്ങ​ൽ ക​ണ്ണം​തൊ​ടി വീ​ട് വോ​ട്ടു​ക​ൾ കൂ​ട്ടി​ക്കി​ഴി​ക്കു​ന്ന തി​ര​ക്കി​ലാ​ണ്. ര​ണ്ടു പേ​രാ​ണ് ഈ ​കു​ടും​ബ​ത്തി​ൽ നി​ന്നു മ​ൽ​സ​ര രം​ഗ​ത്തു​ള്ള​ത്. ചെ​മ്മ​ല​ശേ​രി​യി​ലെ പൗ​ര പ്ര​മു​ഖ​നാ​യി​രു​ന്ന പ​രേ​ത​നാ​യ മ​ണ്ണേ​ങ്ങ​ൽ ക​ണ്ണം​തൊ​ടി കു​ഞ്ഞ​റ​മു​ഹാ​ജി​യു​ടെ മ​രു​മ​ക്ക​ൾ മ​ൽ​സ​ര​ത്തി​നി​റ​ങ്ങി​യ​തോ​ടെ ഈ ​കു​ടും​ബം രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ളി​ൽ നി​റ​യു​ക​യാ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്കും പു​ലാ​മ​ന്തോ​ൾ പ​ഞ്ചാ​യ​ത്തി​ലേ​ക്കു​മാ​ണ് ക​ണ്ണം​തൊ​ടി വീ​ട്ടി​ൽ നി​ന്നു ര​ണ്ടു വ​നി​ത​ക​ൾ മ​ൽ​സ​രി​ക്കു​ന്ന​ത്.

മ​ണ്ണേ​ങ്ങ​ൽ ക​ണ്ണം​തൊ​ടി കു​ഞ്ഞാ​പ്പ എ​ന്ന മൊ​യ്തീ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ മൈ​മൂ​ന പു​ലാ​മ​ന്തോ​ൾ പ​ഞ്ചാ​യ​ത്തി​ലേ​ക്കു പ​തി​ന​ഞ്ചാം വാ​ർ​ഡി​ൽ നി​ന്നു യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​യാ​യി ക​ന്നി മ​ൽ​സ​ര​ത്തി​നി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. സ​ഹോ​ദ​ര​ൻ ഉ​മ​റു​ദീ​ന്‍റെ ഭാ​ര്യ​യും പു​ലാ​മ​ന്തോ​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ റ​ഫീ​ഖ ഇ​ത്ത​വ​ണ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​ന​ക്ക​യം ഡി​വി​ഷ​നി​ൽ നി​ന്നാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്.

നി​ല​വി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ എ​ട​യൂ​ർ ഡി​വി​ഷ​നി​ലെ മെ​ന്പ​റാ​യ റ​ഫീ​ഖ രാ​ഷ്ട്രീ​യ​ത്തി​ൽ പ​രി​ച​യ സ​ന്പ​ന്ന​യാ​ണ്. പു​ലാ​മ​ന്തോ​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രി​ക്കെ വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി സ്വ​രാ​ജ് ട്രോ​ഫി അ​ട​ക്ക​മു​ള്ള നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്.​വി​ള​യൂ​ർ തോ​ട്ടു​ങ്ങ​ൽ കു​ടും​ബാം​ഗ​മാ​യ റ​ഫീ​ഖ മു​ന്പ് മ​ൽ​സ​രി​ച്ച തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ​ല്ലാം മി​ക​ച്ച വി​ജ​യ​മാ​ണ് നേ​ടി​യ​ത്.പു​ലാ​മ​ന്തോ​ൾ പ​ഞ്ചാ​യ​ത്തി​ൽ റ​ഫീ​ഖ വി​ജ​യി​ച്ച വാ​ർ​ഡി​ലാ​ണ് മൈ​മൂ​ന ഇ​ത്ത​വ​ണ മ​ൽ​സ​രി​ക്കു​ന്ന​ത്. മൂ​ർ​ക്ക​നാ​ട് പ​റ​ന്പി​ൽ കു​ടും​ബാം​ഗ​മാ​യ മൈ​മൂ​ന പു​ലാ​മ​ന്തോ​ളി​ലെ വ​നി​താ സം​ഘ​ട​ന​യാ​യ സ​ഖി കൂ​ട്ടാ​യ്മ​യി​ലൂ​ടെ​യും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വ​നി​താ വിം​ഗി​ലൂ​ടെ​യും അ​റി​യ​പ്പെ​ടു​ന്ന പൊ​തു​പ്ര​വ​ർ​ത്ത​ക​യാ​ണ്. വി​ദ്യാ​ർ​ഥി​ക​ളാ​യ ശാ​ക്കി​ർ ആ​ദി​ൽ, ശ​ബ്നം ഫാ​ത്തി​മ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.