മ​ഞ്ചേ​രി​യി​ൽ സ്ക്വാ​ഡ് ഇ​ന്നി​റ​ങ്ങും
Wednesday, December 2, 2020 11:32 PM IST
മ​ഞ്ചേ​രി: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി രൂ​പ​വ​ത്ക്ക​രി​ച്ച ഡീ​ഫെ​യ്സ്മെ​ന്‍റ് സ്ക്വാ​ഡ് ഇ​ന്നു മ​ഞ്ചേ​രി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ, ടെ​ലി​ഫോ​ണ്‍ പോ​സ്റ്റു​ക​ൾ തു​ട​ങ്ങി പൊ​തു​യി​ട​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള പ​ര​സ്യ​ങ്ങ​ൾ സ്വ​യം നീ​ക്കം ചെ​യ്യ​ണ​മെ​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നേ​ര​ത്തെ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

ഇ​ത് പാ​ലി​ക്കാ​ത്ത​വ​രു​ടെ പ​ര​സ്യ​ങ്ങ​ളാ​ണ് നീ​ക്കം ചെ​യ്യു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ സ്ക്വാ​ഡ് നീ​ക്കം ചെ​യ്യു​ന്പോ​ൾ ഇ​തി​ന്‍റെ ചെ​ല​വ് അ​താ​ത് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ക​ണ​ക്കി​ലെ​ഴു​തു​മെ​ന്നു ഏ​റ​നാ​ട് താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​ർ ദേ​വ​കി പ​റ​ഞ്ഞു.

മൂ​ന്നു ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്ക്വാ​ഡ് രൂ​പ​വ​ത്ക്ക​രി​ച്ചി​ട്ടു​ള്ള​ത്. പൊ​തു​മ​രാ​മ​ത്ത്, ജ​ല​വി​ത​ര​ണം, വൈ​ദ്യു​തി, ബി​എ​സ്എ​ൻ​എ​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​തു സം​ബ​ന്ധി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.