’ജി​എ​സ്ടി​യി​ലെ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്ക​ണം’
Wednesday, December 2, 2020 11:33 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള ടെ​ക്സ്റ്റ​യി​ൽ​സ് ആ​ൻ​ഡ് ഗാ​ർ​മെ​ന്‍റ്സ് ഡീ​ലേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (കെ​ടി​ജി​ഡി​ഡ​ബ്ലി​യു​എ) പെ​രി​ന്ത​ൽ​മ​ണ്ണ യൂ​ണി​റ്റ് രൂ​പീ​ക​ര​ണം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ച​മ​യം ബാ​പ്പു ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ വൈ​സ്് പ്ര​സി​ഡ​ന്‍റ് പി.​ടി.​എ​സ്. മൂ​സു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കെ​ടി​ജി​ഡി​ഡ​ബ്ലി​യു​എ ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റ് കെ.​എം.​ടി മാ​ലി​ക്, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി നൗ​ഷാ​ദ് ഖ​ദീ​ജ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ സി.​പി.​എം ഇ​ഖ്ബാ​ൽ, യൂ​സ​ഫ് രാ​മ​പു​രം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: ച​മ​യം ബാ​പ്പു (പ്ര​സി​ഡ​ന്‍റ്), കെ.​എം.​ടി മാ​ലി​ക് (സെ​ക്ര​ട്ട​റി), ഹാ​രി​സ് ഇ​ന്ത്യ​ൻ, ബാ​പ്പു സ്റ്റാ​ലി​യ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), അ​ബ്ദു ഇ​ന്ത്യ​ൻ, ഫി​റോ​സ് ബ്യൂ​ട്ടി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ഹം​സ​ക്കു​ട്ടി ഹ​യാ​ഷി (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ജി​എ​സ്ടി സം​ബ​ന്ധി​ച്ച പോ​രാ​യ്മ​ക​ളും റെ​ഡി​മെ​യ്ഡ് വ​സ്ത്ര​ങ്ങ​ളു​ടെ നി​ല​വി​ലെ ടാ​ക്സ് അ​ഞ്ചു ശ​ത​മാ​ന​വും 12 ശ​ത​മാ​ന​വും എ​ന്നു​ള്ള​ത് മാ​റ്റി ഒ​രൊ​റ്റ ടാ​ക്സ് ആ​ക്കു​വാ​ൻ സ​ർ​ക്കാ​രി​ലേ​ക്കു നി​വേ​ദ​നം ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു.