ലോ​ട്ട​റി ക​വ​ർ​ച്ച : ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
Friday, December 4, 2020 12:40 AM IST
താ​നൂ​ർ: ന​ഗ​ര​ത്തി​ലെ ലോ​ട്ട​റി ക​ട​യി​ൽ 2.60 ല​ക്ഷം രൂ​പ​യു​ടെ ടി​ക്ക​റ്റും മു​വാ​യി​രം രൂ​പ​യും ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് ചി​ന്ന​കാ​ഞ്ചി​പു​രം വ​ര​ദ​രാ​ജ​പു​രം സ്ട്രീ​റ്റി​ലെ ശ​ശി​കു​മാ​റാ​ണ് (40) പി​ടി​യി​ലാ​യ​ത്.
താ​നൂ​രി​ലെ സി.​കെ.​പി. ലോ​ട്ട​റി ഏ​ജ​ൻ​സി​യി​ൽ ര​ണ്ടാ​ഴ്ച മു​ന്പാ​ണ് ഷ​ട്ട​ർ പൊ​ളി​ച്ച് ക​വ​ർ​ച്ച ന​ട​ന്ന​ത്. സി​സി ടി​വി കാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു അ​ന്വേ​ഷ​ണം. 20,000 രൂ​പ​യു​ടെ സ​മ്മാ​ന​ർ​ഹ​മാ​യ ടി​ക്ക​റ്റു​ക​ളും മോ​ഷ്ടി​ക്ക​പ്പ​ട്ട​വ​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.
പോ​ലീ​സ് ഇ​തു പ​ര​സ്യ​പ്പെ​ടു​ത്തി​യ​ത് പ്ര​തി​യെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ച്ചു. സ​മ്മാ​നം കി​ട്ടി​യ മൂ​ന്നു ടി​ക്ക​റ്റു​ക​ൾ പാ​ല​ക്കാ​ട് മാ​റി​യ​താ​യി ക​ണ്ടെ​ത്തി.
തൃ​ശൂ​രി​ൽ മ​റ്റു ടി​ക്ക​റ്റു​ക​ൾ മാ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​ട​യു​ട​മ​ക്ക് സം​ശ​യം തോ​ന്നി ചോ​ദ്യം ചെ​യ്ത​പ്പോ​ൾ മോ​ഷ്ടാ​വ് ര​ക്ഷ​പ്പെ​ട്ടു. പ്ര​തി​യെ കു​റി​ച്ച് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച പോ​ലീ​സ് ചി​ന്ന​കാ​ഞ്ചി​പു​ര​ത്ത് എ​ത്തി​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​വ​ർ​ന്ന ടി​ക്ക​റ്റു​ക​ളും ക​ണ്ടെ​ടു​ത്തു. ഇ​തി​ൽ ഞാ​യ​റാ​ഴ്ച ന​റു​ക്കെ​ടു​ക്കു​ന്ന ടി​ക്ക​റ്റു​ക​ളു​മു​ണ്ട്.
പ്ര​തി​യെ താ​നൂ​രി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പു ന​ട​ത്തി. താ​നൂ​ർ സി​ഐ പി.​പ്ര​മോ​ദ്, എ​സ്ഐ​മാ​രാ​യ എ​ൻ.​ശ്രീ​ജി​ത്ത്, ഗി​രീ​ഷ്, സി​പി​ഒ​മാ​രാ​യ കെ.​സ​ലേ​ഷ്, എം.​പി.​സ​ബ​റു​ദീ​ൻ, രാ​ജേ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​യെ പ​ര​പ്പ​ന​ങ്ങാ​ടി കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.