ഉ​ൽ​പ്പാ​ദ​ന​വും വി​പ​ണ​ന​വും തു​ട​ങ്ങി
Friday, December 4, 2020 12:40 AM IST
നി​ല​ന്പൂ​ർ: കാ​രാ​ട് കൊ​ത്തെ​ലെ​ൻ​ഗോ സോ​ഷ്യ​ൽ സ​ർ​വീ​സ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി തു​ട​ങ്ങി​യ സ്വ​യം തൊ​ഴി​ൽ യൂ​ണി​റ്റി​ൽ ഡി​റ്റ​ർ​ജെ​ന്‍റ് ഇ​ന​ങ്ങ​ളു​ടെ ഉ​ൽ​പ്പാ​ദ​ന​വും വി​പ​ണ​ന​വും തു​ട​ങ്ങി. നി​ല​ന്പൂ​ർ ക​നോ​ലി ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ന് സ​മീ​പം വി​പ​ണ​ന സ്റ്റാ​ൾ നോ​ർ​ത്ത് ഡി​എ​ഫ്ഒ കെ.​ജെ.​മാ​ർ​ട്ടി​ൻ ലോ​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡ​യ​റ​ക്ട​ർ ഫാ.​ഷോ​ണി മാ​ത്യു പെ​രു​ന്പ​ള്ളി​ൽ, ഫാ.​ആന്‍റോ ഡ​യ​നീ​ഷ്യ​സ്, ഫാ.​സേ​വ്യ​ർ വ​ർ​ഗീ​സ്, ഫാ.​വി​ൻ​സ​ന്‍റ് സേ​വ്യ​ർ, ഫാ.​മാ​ത്യൂ​സ് വാ​ഴ​ക്കൂ​ട്ട​ത്തി​ൽ,ജെഎ​സ്എ​സ് ഡ​യ​റ​ക്ട​ർ വി.​ഉ​മ്മ​ർ​കോ​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സാ​നി​റ്റൈ​സ​ർ, മാ​സ്ക്, പ​ല​ഹാ​ര​ങ്ങ​ൾ, ഭാ​ഗ്യ​ക്കു​റി ടി​ക്ക​റ്റ് എ​ന്നി​വ​യും സ്റ്റാ​ളി​ൽ ല​ഭ്യ​മാ​ണ്. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു.