അ​ജ്ഞാ​ത രോ​ഗം ബാ​ധി​ച്ച് ആ​ടു​ക​ൾ കൂ​ട്ട​ത്തോ​ടെ ചാ​വു​ന്നു
Friday, December 4, 2020 12:42 AM IST
എ​ട​ക്ക​ര: അ​ജ്ഞാ​ത രോ​ഗം ബാ​ധി​ച്ച് മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ലെ കാ​ര​പ്പു​റം ചോ​ള​മു​ണ്ട​യി​ൽ ആ​ടു​ക​ൾ കൂ​ട്ട​ത്തോ​ടെ ചാ​വു​ന്നു. ഒ​രാ​ഴ്ച​ക്കി​ടെ പ്ര​ദേ​ശ​ത്ത് ച​ത്ത​ത് പ​തി​ന​ഞ്ചോ​ളം ആ​ടു​ക​ൾ. ജ​നം ഭീ​തി​യി​ൽ. ചോ​ള​മു​ണ്ട​യി​ലെ തെ​ക്കേ​ട​ത്ത് പ്ര​മോ​ദി​ന്‍റെ ര​ണ്ടും ചൂ​ടി ആ​യി​ശു​മ്മ​യു​ടെ ഒ​ന്നും ആ​ടു​ക​ളാ​ണ് വ്യാ​ഴാ​ഴ്ച ച​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കാ​ര​പ്പു​റ​ത്തെ ഒ​രു മൗ​ല​വി​യു​ടെ ഒ​ന്പ​തും പാ​ല​പ്പു​റ​വ​ൻ സൈ​റാ​ബാ​നു​വി​ന്‍റെ മൂ​ന്നെ​ണ്ണ​വും ച​ത്തി​രു​ന്നു. വ​ന​ത്തി​ലേ​ക്കാ​ണ് ആ​ടു​ക​ളെ തീ​റ്റ​യെ​ടു​ക്കാ​ൻ വി​ട്ട​യ​ക്കാ​റു​ള്ള​ത്. ചു​മ​യും ക​ടു​ത്ത പ​നി​യു​മാ​ണ് ആ​ടു​ക​ൾ​ക്ക് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ചാ​വു​ക​യു​മാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
വെ​റ്റ​റി​ന​റി സ​ർ​ജ​ൻ​മാ​രെ എ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും യാ​തൊ​രു ഫ​ല​വു​മു​ണ്ടാ​യി​ല്ല. നൂ​റു​ക​ണ​ക്കി​ന് ആ​ടു​ക​ൾ അ​വ​ശ​നി​ല​യി​ലാ​ണ്. രോ​ഗം മൂ​ർ​ച്ഛി​ച്ച​വ​യെ ര​ക്ഷി​ക്കാ​നു​മാ​യി​ല്ല. ഇ​തി​നി​ടെ ആ​ടു​ക​ളെ മേ​യ്ക്കാ​ൻ പോ​കു​ന്ന​വ​ർ​ക്കും രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണു​ന്ന​ത് നാ​ട്ടു​കാ​രി​ൽ ആ​ശ​ങ്ക​ക്കി​ട​യാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​ച്ച ആ​ടു​ക​ളി​ലാ​ണ് ആ​ദ്യം രോ​ഗ ല​ക്ഷ​ണം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് മ​റ്റു ആ​ടു​ക​ളി​ലേ​ക്കും പ​ക​ർ​ന്നു. ഇ​തി​നി​ടെ പ്ര​ദേ​ശ​ത്തു​നി​ന്നും ചി​ല​ർ അ​റ​വി​നാ​യി ആ​ടു​ക​ളെ കൊ​ണ്ടു​പോ​യ​താ​യും പ​റ​യു​ന്നു.