പു​ലാ​മ​ന്തോ​ളി​ൽ ചെ​റു​പ​യ​ർ വി​ള​വെ​ടു​പ്പ്
Saturday, December 5, 2020 12:45 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള​ത്തി​ൽ അ​പൂ​ർ​വ​മാ​യ ചെ​റു​പ​യ​ർ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് പു​ലാ​മ​ന്തോ​ൾ വ​ട​ക്ക​ൻ പാ​ലൂ​രി​ൽ ന​ട​ന്നു. കാ​ർ​ഷി​ക​രം​ഗ​ത്തു പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി ശ്ര​ദ്ധേ​യ​നാ​യ ചോ​ല​പ്പ​റ​ന്പ് ശ​ശി​ധ​ര​നാ​ണ് ഇ​ത്ത​വ​ണ 40 സെ​ന്‍റ് സ്ഥ​ല​ത്ത് ചെ​റു​പ​യ​ർ കൃ​ഷി​യി​റ​ക്കി​യ​ത്. ഡ​ൽ​ഹി​യി​ലു​ള്ള കേ​ന്ദ്ര വി​ത്ത് അ​ഥോ​റി​റ്റി​യി​ൽ നി​ന്നു​ള്ള ചെ​റു​പ​യ​ർ​വി​ത്ത് കൃ​ഷി​ഭ​വ​ൻ മു​ഖേ​ന​യാ​ണ് ല​ഭ്യ​മാ​ക്കി​യ​ത്. ’എ​ൻ.​പി. 24’ എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന ഈ ​വി​ത്ത് ഗു​ണ​മേ​ൻ​മ​യേ​റി​യ​താ​ണ്. നി​ല​മു​ഴു​ത് കൂ​ട്ടു​വ​ളം ചേ​ർ​ത്ത്, വി​ത്തു​വി​ത​ച്ച​തി​നു ശേ​ഷം മ​ണ്ണി​ൽ ഒ​ന്നു​കൂ​ടി താ​ഴ്ത്തു​ന്ന​തി​ന് ഒ​രു​ചാ​ലു​കൂ​ടി ചെ​റു​താ​യി പൂ​ട്ടി​യാ​ണ് കൃ​ഷി ചെ​യ്ത​ത്. മ​ണ്ണു കൂ​ട്ടി ചെ​റി​യ വീ​തി​യി​ൽ ത​ട​മെ​ടു​ത്തും ഈ ​കൃ​ഷി​ചെ​യ്യാം. രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യും സ്വാ​ദും കൂ​ടി​യ ഈ ​ഇ​ന​ത്തി​ന് ഇ​ളം​പ​ച്ച​നി​റ​മാ​ണ്. സാ​ധാ​ര​ണ ചെ​റു​പ​യ​റി​നേ​ക്കാ​ൾ ഇ​തു അ​ധി​ക​വി​ള​വും ന​ൽ​കി​യി​ട്ടു​ണ്ട്.

ഉ​യ​രം​കു​റ​ഞ്ഞ് ചെ​ടി​ക​ളാ​യി വ​ള​രു​ന്ന ഇ​വ 46 ദി​വ​സം​കൊ​ണ്ടു പൂ​വി​ടും. 66 ദി​വ​സം​കൊ​ണ്ടു മൂ​പ്പെ​ത്തി വി​ള​വെ​ടു​പ്പി​നു ത​യാ​റാ​കും. തു​ട​ക്ക​ത്തി​ലു​ള്ള വ​ള​പ്ര​യോ​ഗ​മ​ല്ലാ​തെ മ​റ്റൊ​രു വ​ള​വും ചേ​ർ​ത്തി​ട്ടി​ല്ല.
ഇ​വ​യു​ടെ നീ​ളം​കൂ​ടി​യ കാ​യ്ക​ളു​ടെ ര​ണ്ടു​പാ​ളി​ക​ളി​ലാ​യി വ​ലു​പ്പം​കൂ​ടി​യ 24 പ​യ​ർ മ​ണി​ക​ളു​ണ്ടാ​കും. പ​റി​ച്ചെ​ടു​ത്ത ചെ​ടി​ക​ൾ ഇ​നി കു​റ​ച്ചു​ദി​വ​സം വെ​യി​ല​ത്തി​ട്ട് ഉ​ണ​ക്കും. അ​തി​നു​ശേ​ഷം അ​വ ചാ​ക്കി​ൽ​നി​റ​ച്ച് ക​ന്പു​കൊ​ണ്ട​ടി​ച്ച് മ​ണി​ക​ൾ വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന രീ​തി​യാ​ണ് ചെ​യ്യു​ക. കൃ​ഷി​യു​ടെ വി​വി​ധ​ഘ​ട്ട​ങ്ങ​ളി​ൽ കാ​ർ​ഷി​ക​രം​ഗ​ത്തെ വി​ദ​ഗ്ധ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ളും ശ​ശി​ധ​ര​ൻ തേ​ടി​യി​രു​ന്നു.

കേ​ര​ള​ത്തി​ൽ ചെ​റു​പ​യ​ർ​കൃ​ഷി ത​മി​ഴ്നാ​ടു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ക​ണ്ടു​വ​രു​ന്ന​ത്. വ​ട​ക്ക​ൻ പാ​ലൂ​രി​ൽ കൃ​ഷി ചെ​യ്ത ഇ​നം ത​ണു​പ്പു​കാ​ല​ത്ത് പൂ​വി​ടു​ക​യും വി​ള​വെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന ഗ​ണ​ത്തി​ൽ​പ്പെ​ട്ട​താ​ണ്. എ​ല്ലാ​കാ​ല​ത്തും ചെ​യ്യാ​ൻ പ​റ്റു​ന്ന വി​വി​ധ​യി​നം വി​ത്തു​ക​ളു​മു​ണ്ട്. കൃ​ഷി​വി​ജ്ഞാ​ന കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ത്ത​ര​ത്തി​ലു​ള്ള കൃ​ഷി​ക​ൾ പ്ര​ചാ​ര​ത്തി​ൽ കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. പ​രീ​ക്ഷ​ണ​കൃ​ഷി​ക​ളു​ടെ വി​ജ​യം കാ​ർ​ഷി​ക മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കു പ്ര​ചോ​ദ​ന​മാ​ണെ​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ പി. ​ശ്രീ​രേ​ഖ പ​റ​ഞ്ഞു.