മലപ്പുറം: കേരളം ഭരിക്കുന്നതു മദ്യമാഫിയ, സ്വർണകള്ളക്കടത്ത് ടീം ആണെന്നു പി. ഉബൈദുള്ള എംഎൽഎ പറഞ്ഞു. സമഗ്ര വികസനം കൊതിക്കുന്ന കേരളത്തിനു എൽഡിഎഫ് സർക്കാർ സമ്മാനിച്ചത് മുരടിപ്പിക്കുന്ന വികസനമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള ജനത ഇതിനെതിരെ വിധിയെഴുതും. മുഖ്യമന്ത്രി മുതൽ ഏറ്റവും താഴെയുള്ള ഉദ്യോഗസ്ഥൻ വരെ അഴിമതിയുടെ വക്താക്കളായി മാറിയിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കോഡൂർ പഞ്ചായത്ത് വടക്കേമണ്ണ രണ്ടാം വാർഡ് യുഡിഎഫ് സ്ഥാനാർഥി കെ.എൻ ഷാനവാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.കെ മുഹ്്സിൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി കെ.എൻ.എ ഹമീദ് മാസ്റ്റർ, സെക്രട്ടറി എം.പി മുഹമ്മദ്, പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.പി ഷാജി,
സ്ഥാനാർഥികളായ കെ.എൻ ഷാനവാസ്, കെ.ടി റബീബ്, എം.ടി ബഷീർ, സലീന സക്കീന പുൽപ്പാടൻ, സി.എച്ച് ഫസൽ റഹ്്മാൻ, പി.പി ഹംസ, സി. എച്ച്.ഹക്കീം, നാസർ ചെമ്മങ്കടവ്, റഷീദ് , സൽമാൻ, പി.പി ഹാരിസ്, ഹസീന ഫ്ളോർ എന്നിവർ പങ്കെടുത്തു.