പെരിന്തൽമണ്ണ: അഴിമതി സർക്കാരിനെ പുറത്താക്കണമെന്നും സർക്കാരിന്റെ ജനവഞ്ചന, കള്ളക്കടത്ത്, ഓഡിറ്റ് പേടി, ധൂർത്ത് പ്രവർത്തനങ്ങൾ തിരിച്ചറിയണമെന്നും മുസ്ലിംലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം സർക്കാരിനു വൻ തിരിച്ചടിയാകുമെന്നും മാഫിയ സംഘത്തിനു നേതൃത്വം നൽകുന്ന പിണറായി സർക്കാരിനെ ജനം പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. താഴെക്കോട് ഗ്രാമപഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി അരക്കുപറന്പ് പുത്തൂരിൽ സംഘടിപ്പിച്ച സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് താഴെക്കോട് പഞ്ചായത്ത് പ്രകടനപത്രിക പ്രകാശനവും കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. മഞ്ഞളാംകുഴി അലി എംഎൽഎ, എൻ. സൂപ്പി, നേതാക്കളായ സേതുമാധവൻ, വി. ബാബുരാജ്, എ.കെ നാസർ, എസ്.അബ്ദുസലാം, എ.കെ.മുസ്തഫ, കെ.കെ.ജാഫർ, ഹമീദ്ഹാജി, സുകുമാരൻ, പി.ടി.ഖാലിദ്, പഞ്ചായത്തിലേക്കു മത്സരിക്കുന്ന 21 സ്ഥാനാർഥികൾ, ബ്ലോക്ക് സ്ഥാനാർഥികൾ എന്നിവർ സംസാരിച്ചു. യുഡിഎഫ് ചെയർമാൻ പത്മനാഭൻ അധ്യക്ഷത വഹിച്ചു. കണ്‍വീനർ കെ.പി.ഹുസൈൻ സ്വാഗതവും നിഷാദ് കുറ്റിപ്പുളി നന്ദിയും പറഞ്ഞു.