മ​ല​പ്പു​റ​ത്ത് ഇന്നലെ 920 പേ​ർക്ക് കോവിഡ്
Saturday, December 5, 2020 11:24 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ 1,023 പേ​ർ കോ​വി​ഡ് രോ​ഗ വി​മു​ക്ത​രാ​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 68,496 ആ​യി. അ​തേ​സ​മ​യം മൂ​ന്നു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ൾ​പ്പെ​ടെ 920 പേ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 880 പേ​ർ​ക്കു നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് വൈ​റ​സ്ബാ​ധ. 31 പേ​ർ​ക്കു ഉ​റ​വി​ട​മ​റി​യാ​തെ​യും രോ​ഗം ബാ​ധി​ച്ചു. രോ​ഗ​ബാ​ധി​ത​രി​ൽ നാ​ല് പേ​ർ വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ​വ​രും മ​റ്റു ര​ണ്ടു പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. 87,633 പേ​രാ​ണ് ജി​ല്ല​യി​ൽ ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്.ജി​ല്ല​യി​ൽ ഇ​തു​വ​രെ 369 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി മ​രി​ച്ച​ത്.
.
വ​യ​നാ​ട്ടി​ൽ 259

ക​ൽ​പ്പ​റ്റ:​ വ​യ​നാ​ട്ടി​ൽ 259 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു.​അ​ഞ്ച് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ അ​ട​ക്കം എ​ല്ലാ​വ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ.​ഏ​ഴു​പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.148 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
ജി​ല്ല​യി​ൽ ഇ​തി​ന​കം 11,847 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.​ഇ​തി​ൽ 75 പേ​ർ മ​രി​ച്ചു.10,050 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 1,722 പേ​ർ ചി​കി​ത്സ​യി​ലാ​ണ്.