പെരിന്തൽമണ്ണ: സംസ്ഥാനബജറ്റിൽ പെരിന്തൽമണ്ണ നിയോജകമണ്ഡലത്തിൽനിന്ന് സമർപ്പിച്ച 20 പദ്ധതികളിൽ തുക വകയിരുത്തിയത് ഒന്നിനുമാത്രം. മറ്റ് 19 പദ്ധതികളും ടോക്കണ്‍ ആയി ബജറ്റിലുൾപ്പെടുത്തി. കാര്യവട്ടംഅലനല്ലൂർ റോഡ് നവീകരണത്തിന് സമർപ്പിച്ച ആറുകോടിയുടെ പദ്ധതിക്ക് 1.20 കോടിരൂപയാണ് വകയിരുത്തിയത്. 40 കോടി രൂപയുടെ ജില്ലാ ആശുപത്രി കെട്ടിടസമുച്ചയം പദ്ധതിയടക്കം ടോക്കണ്‍ ആയാണ് ബജറ്റിലുൾപ്പെട്ടത്. ടോക്കണിലൂടെ ബജറ്റിലുൾപ്പെട്ട പദ്ധതികൾ അടങ്കൽ തുക ബ്രാക്കറ്റിൽ: താഴേക്കോട് ആലിപ്പറന്പ് പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതി(138 കോടി), ചെറുകരമുതുകുർശി റോഡ് നവീകരണം(ആറു കോടി),
പാലക്കാട് പെരിന്തൽമണ്ണ പാത നവീകരണം (12 കോടി), പുലാമന്തോൾ !കുളത്തൂർ റോഡ് നവീകരണം (ഏഴു കോടി), തേലക്കാട് ജിഎൽപിഎസ് സ്കൂൾ കെട്ടിടനിർമാണം(രണ്ടു കോടി), 55ാം മൈൽ തെയ്യോട്ടുചിറ റോഡ് നവീകരണം (ആറു കോടി), വട്ടപ്പറന്പ് പാറക്കണ്ണി വില്ലേജ് റോഡ് നവീകരണം (4.50 കോടി), പെരിന്തൽമണ്ണ പൊതുമരാമത്ത് കെട്ടിടസമുച്ചയം (2.5 കോടി), വെട്ടത്തൂർ പഞ്ചായത്ത് കെട്ടിടം (ഒരു കോടി), മേലാറ്റൂർ പുത്തൻപള്ളി എംജിഎൽപിഎസ് കെട്ടിട നിർമാണം (ഒരു കോടി), തൂത ജിഎൽപി സ്കൂൾ കെട്ടിട നിർമാണം (ഒരു കോടി), താഴേക്കോട് വനിതാ ഐടിഐ (രണ്ടു കോടി), തൂതപ്പുഴയ്ക്കുകുറുകെ കാളിക്കടവ് പാലം നിർമാണം (12 കോടി), തൂതപ്പുഴയ്ക്ക് കുറുകെ ഏലംകുളം മാട്ടായ പറയൻതുരുത്ത് പാലം (12 കോടി), ചെറുകര റെയിൽവേ മേൽപ്പാലം (20 കോടി),
താഴേക്കോട്ആലിപ്പറന്പ് പഞ്ചായത്ത് കുടിവെള്ളപദ്ധതിക്ക് സമീപം തൂതയിൽ റഗുലേറ്റർ കം ബ്രിഡ്ജ് നിർമാണം (40 കോടി), മേലാറ്റൂർ മണിയാണീരിക്കടവ് പാലത്തിന് താഴെ കല്ലടയിൽ ചെക്ക് ഡാം (1.5 കോടി), മേലാറ്റൂർ ഉച്ചാരക്കടവ് പാലത്തിന് സമീപം തടയണ നിർമാണം (1.5 കോടി).