ജില്ലയിൽ 357 പേർക്ക് രോഗബാധ
Monday, January 18, 2021 11:48 PM IST
മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച 357 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ക്കു​ക​യും 488 പേ​ർ രോ​ഗ​മു​ക്ത​രാ​കു​ക​യും ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​സ​ക്കീ​ന അ​റി​യി​ച്ചു. രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ര​ണ്ട് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടു​ന്നു. 331 പേ​ർ​ക്ക് നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യും 13 പേ​ർ​ക്ക് ഉ​റ​വി​ട​മ​റി​യാ​തെ​യു​മാ​ണ് വൈ​റ​സ്ബാ​ധ. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ജി​ല്ല​യി​ൽ തി​രി​ച്ചെ​ത്തി​യ 11 പേ​ർ​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു.
അ​തേ​സ​മ​യം ജി​ല്ല​യി​ൽ ഇ​തു​വ​രെ 94,416 പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്. 20,796 പേ​രാ​ണ് ജി​ല്ല​യി​ൽ ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 4,427 പേ​ർ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 312 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 125 പേ​രും 124 പേ​ർ കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലു​മാ​ണ്. ശേ​ഷി​ക്കു​ന്ന​വ​ർ വീ​ടു​ക​ളി​ലും മ​റ്റു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​തു​വ​രെ​യാ​യി ജി​ല്ല​യി​ൽ 514 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി മ​രി​ച്ച​ത്.
പൊ​തു​ഇ​ട​ങ്ങ​ളി​ൽ പോ​കു​ന്ന​വ​ർ കൃ​ത്യ​മാ​യ ആ​രോ​ഗ്യ ജാ​ഗ്ര​ത ഉ​റ​പ്പാ​ക്ക​ണം. ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ൽ നേ​രി​ട്ട് ആ​ശു​പ​ത്രി​ക​ളി​ൽ പോ​കാ​തെ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്രം, ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്കേ​ണ്ട​താ​ണെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.