ചെ​റു​കി​ട​വ്യ​വ​സാ​യ ശാ​ല​യി​ൽ തീ​പി​ടിത്തം
Monday, January 18, 2021 11:48 PM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ കൈ​പ്പി​നി​യി​ൽ ഇ​രു​ന്പ് ക​ന്പി പ​ണി​ശാ​ല​യി​ൽ തീ​പി​ടി​ച്ച് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. ഇന്നലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. വെ​ൽ​ഡിം​ഗ് ജോ​ലി ന​ട​ക്കു​ന്ന​തി​നി​ടെ ടി​ന്ന​റി​ലേ​ക്ക് പ​ട​ർ​ന്ന തീ ​പെ​യി​ന്‍റി​ങ് ബ​ക്ക​റ്റു​ക​ളി​ലേ​ക്ക് വ്യാ​പി​ച്ചാ​ണ് അ​പ​ക​ടം.
ബം​ഗ​ളൂ​രു അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും കൊ​ണ്ടു​വ​രു​ന്ന ഇ​രു​ന്പ് ക​ന്പി​ക​ള​ട​ങ്ങു​ന്ന നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ ഈ ​ചെ​റു​കി​ട വ്യ​വ​സാ​യ ശാ​ല​യി​ൽ സെ​റ്റ് ചെ​യ്ത് വി​വി​ധ കെ​ട്ടി​ട​നി​ർ​മാ​ണ സൈ​റ്റു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന പ്ര​വ​ർ​ത്തി​യാ​ണി​വി​ടെ ന​ട​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് വെ​ൽ​ഡി​ംഗ് മെ​ഷീ​നി​ൽ നി​ന്നും നി​ന്നും തീ ​പ​ട​ർ​ന്ന​ത്.
കെ​ട്ടി​ട​ത്തി​ലെ ഇ​ല​ക്ട്രി​ക് പാ​ന​ൽ ബോ​ർ​ഡ് പൂ​ർ​ണ​മാ​യും വ​യ​റിം​ഗ് ഭാ​ഗി​ക​മാ​യും ക​ത്തി​ന​ശി​ച്ചു. സ്ഥാ​പ​ന​ത്തി​ലെ അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ കൊ​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ തീ​യ​ണ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല.
തീ​യും പു​ക​യും വ്യാ​പി​ച്ച​തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ പു​റ​ത്തേ​ക്കോ​ടി ര​ക്ഷ​പ്പെ​ട്ടു.
വി​വ​ര​മ​റി​ഞ്ഞ് നി​ല​ന്പൂ​രി​ൽ നി​ന്നും ര​ണ്ട് യൂ​നി​റ്റ് അ​ഗ്നി​ശ​മ​ന സേ​ന എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.
ചു​ങ്ക​ത്ത​റ കൈ​പ്പി​നി സ്വ​ദേ​ശി പാ​റ​ക്ക​ൽ അ​ഷ്റ​ഫ​ലി​യു​ടെ കെ​ട്ടി​ട​ത്തി​ൽ കോ​ഴി​ക്കോ​ട്, വ​ണ്ടൂ​ർ സ്വ​ദേ​ശി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ന​ട​ക്കു​ന്ന​ത്.
നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കാ​യി​ട്ടി​ല്ല. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം.​അ​ബ്ദു​ൽ​ഗ​ഫൂ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ കെ. ​യൂ​സ​ഫ​ലി, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ എ​ൽ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, വി.​പി.​നി​ഷാ​ദ്, എം.​വി. അ​നൂ​പ്, എ.​എ​സ്.​പ്ര​ദീ​പ്, കെ.​ര​മേ​ശ്, കെ. ​അ​ഫ്സ​ൽ, എ.​ശ്രീ​രാ​ജ്, കെ.​മ​നേ​ഷ്, ഹോം​ഗാ​ർ​ഡ്മാ​രാ​യ ടി.​എ. തോ​മ​സ്, എം.​വി.​ജി​മ്മി എ​ന്നി​വ​രും പോ​ത്തു​ക​ൽ എ​സ്ഐ കെ.​അ​ബ്ബാ​സ്, സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​ത്.