പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പ​ത്തു കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Thursday, January 21, 2021 12:19 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കാ​റി​ൽ ക​ട​ത്തി​യ 10 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പി​ടി​യി​ൽ. മ​ണ്ണാ​ർ​ക്കാ​ട് കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി മേ​ലെ പി​ടി​ക​ക്ക​ൽ സ​ഫീ​ർ എ​ന്ന കൊ​ച്ചു (31), ചെ​റു​പ്പ​ള​ശേ​രി ക​ച്ചേ​രി​ക്കു​ന്ന് ആ​ലി​യ​കു​ളം സ്വ​ദേ​ശി തോ​പ്പി​ൽ അ​ക്ബ​ർ റാ​ഫി എ​ന്ന റാ​ഫി (24) എ​ന്നി​വ​രെ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി പി.​പി.​ഷം​സു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​ഐ സി.​കെ.​നാ​സ​ർ, എ​സ്ഐ വി.​ഹേ​മ​ല​ത, ജൂ​ണി​യ​ർ എ​സ്ഐ ബി.​പ്ര​മോ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം പെ​രു​ന്ത​ൽ​മ​ണ്ണ പാ​ണ​ന്പി​യി​ൽ വ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും മ​റ്റും പ​ച്ച​ക്ക​റി​ക​ൾ കൊ​ണ്ടു​വ​ന്ന ച​ര​ക്കു​ലോ​റി​ക​ളി​ൽ ര​ഹ​സ്യ​മാ​യി കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തു​ന്ന ക​ഞ്ചാ​വ് മ​ണ്ണാ​ർ​ക്കാ​ട് കോ​ട്ടോ​പ്പാ​ടം ഭാ​ഗ​ങ്ങ​ളി​ൽ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഏ​ജ​ന്‍റു​മാ​ർ മു​ഖാ​ന്തി​രം

ര​ഹ​സ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ സം​ഭ​രി​ച്ച് കാ​റു​ക​ളി​ൽ ല​ക്ഷ​ങ്ങ​ൾ വി​ല പ​റ​ഞ്ഞ് ഉ​റ​പ്പി​ച്ച് ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ളാ​ണ് പി​ടി​യി​ലാ​യ​വ​ർ. മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ൾ ക​ഞ്ചാ​വ് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന കാ​റും പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളി​ൽ സ​ഫീ​ർ മ​ണ്ണാ​ർ​ക്കാ​ട് ഒ​രു കൊ​ല​പാ​ത​ക കേ​സി​ൽ ഒ​ന്പ​താം പ്ര​തി​യാ​ണ്. ര​ണ്ടാം​പ്ര​തി അ​ക്ബ​ർ റാ​ഫി മോ​ഷ​ണ കേ​സി​ൽ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള ആ​ളാ​ണ്. പ്ര​തി​ക​ളെ മ​ഞ്ചേ​രി എ​ൻ​ഡി​പി​എ​സ് സ്പെ​ഷ​ൽ കോ​ട​തി മു​ന്പാ​കെ ഹാ​ജ​രാ​ക്കും.