നി​ല​ന്പൂ​ർ ബൈ​പാ​സി​ന് 140 കോ​ടി രൂ​പ​യു​ടെ പു​തു​ക്കി​യ ഭ​ര​ണാ​നു​മ​തി
Saturday, January 23, 2021 12:27 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ബൈ​പാ​സി​ന് 140 കോ​ടി രൂ​പ​യു​ടെ പു​തു​ക്കി​യ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. നി​ല​ന്പൂ​ർ ഒ​സി​കെ പ​ടി മു​ത​ൽ വെ​ളി​യം​തോ​ട് വ​രെ​യു​ള്ള ആ​റു കി​ലോ​മി​റ്റ​ർ ദൂ​ര​ത്തി​നാ​ണ് പു​തു​ക്കി​യ സ​മ​ഗ്ര ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്. ഒ​സി​കെ പ​ടി മു​ത​ൽ മു​ക്ക​ട്ട വ​രെ​യും മു​ക്ക​ട്ട മു​ത​ൽ വെ​ളി​യം​തോ​ട് വ​രെ​യു​മു​ള്ള ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യാ​ണ് നി​ല​ന്പൂ​ർ ബൈ​പ്പാ​സ് നി​ർ​മി​ക്കു​ന്ന​ത്.
ഒ​സി​കെ പ​ടി മു​ത​ൽ മു​ക്ക​ട്ട വ​രെ 4.3 കി.​മീ​റ്റ​റും മു​ക്ക​ട്ട മു​ത​ൽ വെ​ളി​യം​തോ​ട് വ​രെ 2.7 കി.​മീ​റ്റ​റു​മാ​ണ് ബൈ​പാ​സി​ന്‍റെ നീ​ളം. ഇ​തു​വ​രെ 1.860 കി​ലോ​മീ​റ്റ​റാ​ണ് സ്ഥ​ലം ഏ​റ്റെ​ടു​ത്ത​ത്. ഇ​തി​നാ​യി 35.2 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു.
മു​ക്ക​ട്ട വ​രെ​യു​ള്ള ബാ​ക്കി ഭാ​ഗം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ഇ​നി​യും 33.365 കോ​ടി രൂ​പ കൂ​ടി വേ​ണം. ഇ​തി​നു​ള​ള തു​ക ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷം ത​ന്നെ അ​നു​വ​ദി​ക്കാ​ൻ ധ​ന​കാ​ര്യ​വ​കു​പ്പ് ത​ത്വ​ത്തി​ൽ അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ള്ള​താ​ണ്.
മു​ക്ക​ട്ട വ​രെ റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​ന് 21 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​ത്. ര​ണ്ടാം ഘ​ട്ട​മാ​യ മു​ക്ക​ട്ട മു​ത​ൽ വെ​ളി​യം​തോ​ട് വ​രെ​യു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് 28 കോ​ടി രൂ​പ കൂ​ടി വേ​ണ്ടി വ​രും.
ഈ ​ഭാ​ഗ​ത്ത് റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​ന് 12.5 കോ​ടി രൂ​പ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന ചെ​ല​വ്. കൂ​ടാ​തെ 110 കെ​വി ആ​യി ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന വൈ​ദ്യു​തി​ലൈ​നു​ക​ൾ മോ​ണോ​പോ​ൾ ആ​യി മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ചി​ല​വാ​യി 7.383 കോ​ടി രൂ​പ വേ​ണ്ടി വ​രും.
ഇ​തെ​ല്ലാം ഉ​ൾ​പ്പ​ടെ​യു​ള്ള സ​മ​ഗ്ര ഭ​ര​ണാ​നു​മ​തി​യാ​ണ് ഇ​പ്പോ​ൾ ല​ഭി​ച്ചി​ട്ടു​ള്ള​ത്. തു​ട​ക്ക​ത്തി​ൽ 45 മീ​റ്റ​റും തു​ട​ർ​ന്ന് 30 മീ​റ്റ​റു​മാ​ണ് നി​ർ​ദി​ഷ്ട നി​ല​ന്പൂ​ർ ബൈ​പ്പാ​സി​ന്‍റെ വീ​തി.
ഇ​ട​തു സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​ന് ശേ​ഷം 2019-ലെ ​ബ​ജ​റ്റി​ൽ 50 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.
ഇ​തി​ൽ 20 കോ​ടി രൂ​പ ഇ​തി​നോ​ട​കം സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ചെല​വ​ഴി​ച്ചു. ശേ​ഷി​ക്കു​ന്ന തു​ക അ​നു​വ​ദി​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യാ​ണ് ഇ​പ്പോ​ൾ പു​തു​ക്കി​യ സ​മ​ഗ്ര ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്.