ഓ​ണ്‍​ലൈ​ൻ വ​ഴി റി​ട്ട.​അ​ധ്യാ​പി​ക​യു​ടെ പ​ണം ത​ട്ടി: ട്ര​ഷ​റി ജീ​വ​ന​ക്കാ​ര​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു
Saturday, January 23, 2021 11:42 PM IST
ക​രു​വാ​ര​കു​ണ്ട്: ഓ​ണ്‍​ലൈ​ൻ വ​ഴി റി​ട്ട​യ​ർ​ഡ് അ​ധ്യാ​പി​ക​യു​ടെ പെ​ൻ​ഷ​ൻ ത​ട്ടി​യെ​ടു​ത്ത സ​ബ്ട്ര​ഷ​റി ജീ​വ​ന​ക്കാ​ര​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ക​രു​വാ​ര​ക്കു​ണ്ട് സ​ബ്ട്ര​ഷ​റി​യി​ലെ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ് വി.​ടി.​പ്ര​കാ​ശി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. കാ​ളി​കാ​വ് സ്വ​ദേ​ശി​നി​യാ​യ സ​ര​മ്മ​യു​ടെ 288500 (ര​ണ്ടു ല​ക്ഷ​ത്തി എ​ൻ​പ​ത്തി എ​ട്ടാ​യി​ര​ത്തി അ​ഞ്ഞു​റ്) രൂ​പ​യാ​ണ് ഇ​യാ​ൾ ഓ​ണ്‍​ലൈ​ൻ വ​ഴി ക​വ​ർ​ന്ന​തെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി.​പ​ണം പി​ൻ​വ​ലി​യു​ന്ന​ത് മ​ന​സി​ലാ​ക്കി​യ സ​ര​സ്വ​തി​യ​മ്മ ക​രു​വാ​ര​ക്കു​ണ്ട് സ​ബ്ട്ര​ഷ​റി ഓ​ഫീ​സ​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​ർ എം.​ഷാ​ജി​യും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ൻ​ഡ് വി.​ടി.​പ്ര​കാ​ശ് 288500 രൂ​പ ഓ​ണ്‍​ലൈ​ൻ വ​ഴി ത​ട്ടി​യെ​ടു​ത്ത​താ​യി ക​ണ്ടെ​ത്തി​യ​ത്.

സ​ര​സ്വ​തി​യ​മ്മ​യു​മാ​യി മു​ൻ പ​രി​ച​യ​മു​ണ്ടാ​യി​രു​ന്ന പ്ര​കാ​ശ് പി​ൻ​ന​ന്പ​റും, ഒ​ടി​പി വി​വ​ര​ങ്ങ​ളും ത​ന്‍റെ ഫോ​ണി​ലാ​ണ് ത​യാ​റാ​ക്കി​യി​രു​ന്ന​ത്. സ​ര​സ്വ​തി ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​റി​ല്ല എ​ന്ന​താ​യി​രു​ന്നു ഇ​തി​ന് കാ​ര​ണം. ഇ​വ​ർ​ക്ക് പെ​ൻ​ഷ​നാ​യി ട്ര​ഷ​റി​യി​ൽ എ​ത്തി​യി​രു​ന്ന പ​ണം മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ത​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ്ര​കാ​ശ് ട്രാ​ൻ​സ്ഫ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.
ഒ​രു വ​ർ​ഷ​ത്തി​നി​ടെ​യാ​ണ് ഇ​ത്ര​യും തു​ക പ്ര​കാ​ശ് കൈ​ക്ക​ലാ​ക്കി​യ​ത്. ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​റും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​ണ് ത​ന്‍റെ പ​ണം പി​ൻ​വ​ലി​ക്കു​ന്ന​ത് പ്ര​കാ​ശാ​ണ​ന്ന് സ​ര​സ്വ​തി തി​രി​ച്ച​റി​യു​ന്ന​ത്.