ജി​ല്ല​യി​ൽ 403 പേ​ർ​ക്കു കോവിഡ്
Monday, January 25, 2021 12:01 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ 570 പേ​ർ കോ​വി​ഡ് രോ​ഗ​മു​ക്ത​രാ​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 97,611 ആ​യി. ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രാ​ളു​ൾ​പ്പ​ടെ 403 പേ​ർ​ക്കാ​ണ് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​തി​ൽ നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ 390 പേ​ർ​ക്കാ​ണ് വൈ​റ​സ്ബാ​ധ​യു​ണ്ടാ​യ​ത്.
ഉ​റ​വി​ട​മ​റി​യാ​തെ 10 പേ​രും രോ​ഗ​ബാ​ധി​ത​രാ​യി. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഒ​രാ​ൾ വീ​തം വി​ദേ​ശ രാ​ജ്യ​ത്ത് നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നും ജി​ല്ല​യി​ൽ തി​രി​ച്ചെ​ത്തി​യ​വ​രാ​ണ്. ജി​ല്ല​യി​ലി​പ്പോ​ൾ 20,613 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 4,443 പേ​ർ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 329 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 135 പേ​രും 120 പേ​ർ കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലു​മാ​ണ്.
ശേ​ഷി​ക്കു​ന്ന​വ​ർ വീ​ടു​ക​ളി​ലും മ​റ്റു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​തു​വ​രെ 523 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി ജി​ല്ല​യി​ൽ മ​രി​ച്ച​ത്.