എ​ടു​ക്കാ​ത്ത നാ​ണ​യ​മാ​യി കോ​ണ്‍​ഗ്ര​സ് മാ​റി: പി.​ ജ​യ​രാ​ജ​ൻ
Monday, January 25, 2021 12:02 AM IST
നി​ല​ന്പൂ​ർ: കോ​ണ്‍​ഗ്ര​സ് രാ​ജ്യ​ത്ത് എ​ടു​ക്കാ​ത്ത നാ​ണ​യ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളി​ൽ നി​ന്ന് രാ​ജി​വെ​ച്ച് സി​പി​എ​മ്മി​ൽ ചേ​ർ​ന്ന 500 കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണ​വും രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​പി​എം നി​ല​ന്പൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി ഇ.​പ​ദ്മാ​ക്ഷ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നിലമ്പൂര്‍ നഗരസഭാധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം, സിപിഎം. നിലമ്പൂര്‍ ലോക്കല്‍ സെക്രട്ടറി ടി.ഹരിദാസ്, ചന്തക്കുന്ന് ലോക്കല്‍ സെക്രട്ടറി ടി.പി.യൂസഫ്, സിപിഎം നിലമ്പൂര്‍ ഏരിയാ കമ്മറ്റി അംഗങ്ങളായ എന്‍. വേലുക്കുട്ടി, കെ.റഹീം, നിലമ്പൂര്‍ ആയിഷ എന്നിവര്‍ പ്രസംഗിച്ചു.