രാ​മ​ഞ്ചാ​ടി കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്തി​നെ ഉ​ൾ​പ്പെ​ടു​ത്ത​ണം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Monday, January 25, 2021 11:54 PM IST
ആ​ന​മ​ങ്ങാ​ട്:​ ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന രാ​മ​ഞ്ചാ​ടി കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്തി​നെ​യും ഉ​ൾ​പെ​ടു​ത്തണ​മെ​ന്ന് ആ​ലി​പ്പ​റ​ന്പ് മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​ണ്‍​വെ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ വെ​ച്ച് ന​ട​ന്ന മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​ണ്‍​വെ​ൻ​ഷ​നും പ്ര​സി​ഡ​ന്‍റി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ​വും മു​തി​ർ​ന്ന പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങും കെ​പി​സി​സി മെ​ന്പ​ർ സി.​സേ​തു​മാ​ധ​വ​ൻ ഉ​ദ്്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഫി​റോ​സ് വെ​ങ്ങാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ.​ഹാ​രി​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ശാ​ര​ദ മോ​ഹ​ൻ​ദാ​സി​നെ മ​ണ്ഡ​ലം ക​മ്മി​റ്റി ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ടി.​കെ.​സ​ദ​ക്ക, അ​ഫ്സ​ർ ബാ​ബു, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് യാ​ക്കൂ​ബ് കു​ന്ന​പ്പ​ള്ളി, സെ​ക്ര​ട്ട​റി മു​നീ​ർ തെ​ക്കെ​പു​റം, നെ​ടു​ന്പ​ട്ടി മോ​ഹ​ൻ​ദാ​സ്, സു​ധീ​ർ ഒ​ട​മ​ല, കെ.​ദാ​മോ​ദ​ര​ൻ, ആ​മി​ർ വെ​ങ്ങാ​ട​ൻ, മൊ​യ്നു​ദ്ദീ​ൻ, റാ​ഷി​ദ് തൂ​ത, നൗ​ഫ​ൽ പൂ​ക്കു​ന്ന​ൻ, പി.​ടി.​ബ​ഷീ​ർ, നാ​സ​ർ ചീ​ല​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.